head1
head3

അയര്‍ലണ്ടിലെ ജനസമാന്യത്തിനു മുമ്പില്‍ ജീവിതം തുറക്കുന്നത് ആശങ്കയുടെ വഴികള്‍

ഡബ്ലിന്‍ : കുതിച്ചു കയറുന്ന വിലക്കയറ്റം അയര്‍ലണ്ടിലെ ജനസമാന്യത്തിനു മുമ്പില്‍ ജീവിതം തുറക്കുന്നത് ആശങ്കയുടെ വഴികളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി കത്തിക്കയറുന്ന അയര്‍ലണ്ടിലെ വിലക്കയറ്റം ആളുകളുടെ ഉറക്കംപോലും നഷ്ടപ്പെടുത്തുന്ന നിലയിലേയ്ക്ക് വളരുന്നതായാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തെയും (86%) വര്‍ധിച്ച ജീവിതച്ചെലവുകള്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പത്തില്‍ ഒമ്പതു പേരും വര്‍ധിച്ച ജീവിതച്ചെലവുകള്‍ താങ്ങാനാവാതെ ആശങ്കപ്പെടുകയാണെന്നും ഷാബ്രൂക്ക് ബാങ്ക് ഗവേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

വിലക്കയറ്റം രാജ്യത്തെ അഞ്ച് പേരില്‍ ഒരാളുടെ (18%) ഉറക്കം കെടുത്തുന്നതായി സര്‍വ്വേ പറയുന്നു. ജനസംഖ്യയുടെ നാലിലൊന്നും സാമ്പത്തിക പ്രശ്നം മൂലം സമ്മര്‍ദ്ദത്തിലാണ്. നിത്യ ജീവിതച്ചെലവുകള്‍ പ്രതിമാസം 350 യൂറോയിലധികം വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. അഞ്ചിലൊന്ന് (20%) പേര്‍ക്കും സമ്പാദ്യം ഇല്ലാതായെന്നും 19% പേര്‍ക്കും വൈകാതെ ഈ പ്രശ്നം നേരിടേണ്ടി വരുമെന്നും ഗവേഷണം പറയുന്നു.

നല്ലൊരു വിഭാഗം (28%) ചെലവുകള്‍ വെട്ടിച്ചുരുക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവിധ സാമൂഹിക തുറകളില്‍പ്പെട്ട 1,500 ആളുകളിലാണ് ബാങ്ക് സര്‍വേ നടത്തിയത്.

സാമ്പത്തിക ബുദ്ധിമുട്ടുകളുടെ സമ്മര്‍ദം ഒഴിവാക്കാന്‍ സാഹചര്യം പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഷാബ്രൂക്ക് ബാങ്കിലെ കണ്‍സ്യൂമര്‍ കമ്മ്യൂണിക്കേഷന്‍സ് മേധാവി സാലി കോണ്‍വേ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.