ഗ്രേറ്റ് ഫാദറിനും മിഖായേലിനുശേഷം ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ് ഗോപി നായകനായി എത്തുന്നു. പൊലീസ് ഇന്‍വെസ്റ്റിഗേഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ആന്റോ ജോസഫാണ് നിര്‍മ്മിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടി ചിത്രമായ ഗ്രേറ്റ് ഫാദറായിരുന്നു ഹനീഫ് അദേനിയുടെ ആദ്യ സിനിമ. ഗ്രേറ്റ് ഫാദറിന് ശേഷം എബ്രഹാമിന്റെ സന്തതികള്‍ എന്ന മമ്മൂട്ടി ചിത്രത്തിന് രചന നിര്‍വഹിച്ചതും ഹനീഫ് അദേനിയായിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.