ഡബ്ലിന്‍ : സമ്മറിനെ വരവേല്‍ക്കാനൊരുങ്ങുകയാണ് അയര്‍ലണ്ട്.ആഴ്ചയുടെ പകുതി മുതല്‍ താപനില നല്ല നിലയില്‍ ഉയരുമെന്ന് മെറ്റ് ഏറാന്‍ വിലയിരുത്തുന്നത്.താപനില 23 ഡിഗ്രിയോ അതില്‍ കൂടുതലോ വരെയെത്തുമെന്നാണ് പ്രവചനം.നല്ല കാലാവസ്ഥ വരും ആഴ്ചകളിലും തുടരുമെന്നും മെറ്റ് ഏറാന്‍ പറയുന്നു.
നേരിയ ചാറ്റല്‍ മഴയൊക്കെ ചില കൗണ്ടികളില്‍ ഉണ്ടായിരുന്നെങ്കിലും രാജ്യമൊട്ടാകെ ഇന്ന് നല്ല തെളിഞ്ഞ അന്തരീക്ഷമായിരുന്നു . ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍, വടക്കന്‍ കൗണ്ടികളില്‍ പടിഞ്ഞാറന്‍, തെക്കന്‍ കൗണ്ടികളേക്കാള്‍ മികച്ച കാലാവസ്ഥയും ഉയര്‍ന്ന താപനിലയുമാകും ഇന്നനുഭവപ്പെടുക.രാജ്യവ്യാപകമായി താപനില 14 മുതല്‍ 20 ഡിഗ്രി വരെയായിരിക്കും.തെക്കന്‍ തീരപ്രദേശങ്ങളില്‍ മിതമായ തെക്കന്‍ കാറ്റിന് സാധ്യതയുണ്ട്.
നാളെയും (ബുധന്‍) കാലാവസ്ഥയില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല. ചാറ്റല്‍മഴകളൊഴിഞ്ഞ ആകാശം ക്രമേണ സൂര്യപ്രകാശത്തിന് വഴിയൊരുക്കും.പടിഞ്ഞാറന്‍, വടക്കുപടിഞ്ഞാറന്‍ കൗണ്ടികളിലുടനീളം അന്തരീക്ഷം മേഘാവൃതമായിരിക്കും. തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ മൂടല്‍മഞ്ഞും ചാറ്റല്‍ മഴയും പ്രതീക്ഷിക്കാം. പൊതുവില്‍ ചൂടും ഈര്‍പ്പവുമായിരിക്കും. 17 മുതല്‍ 22 ഡിഗ്രി വരെയായിരിക്കും താപനില.മിതമായ തെക്കന്‍ കാറ്റും പ്രതീക്ഷിക്കാം.ബുധനാഴ്ച രാത്രി ഈര്‍പ്പവും ചൂടും നിറഞ്ഞ അന്തരീക്ഷമായിരിക്കുമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.
വ്യാഴാഴ്ച ചൂടും ഈര്‍പ്പവും നിറഞ്ഞ അന്തരീക്ഷമായിരിക്കും.കാറ്റും ചെറിയ ചാറ്റല്‍ മഴയും പ്രതീക്ഷിക്കാം.കിഴക്കന്‍, വടക്കുകിഴക്കന്‍ ഭാഗത്ത് താപനില 17 മുതല്‍ 23 ഡിഗ്രി വരെ ഉയര്‍ന്നേക്കാം. ഉച്ചകഴിഞ്ഞ് സ്ഥിതി കൂടുതല്‍ വരണ്ടതാകും.വ്യാഴാഴ്ച രാത്രിയും ബുധനാഴ്ചത്തേതു പോലെ, ചൂടും ഈര്‍പ്പവും നിറഞ്ഞതായിരിക്കും. പടിഞ്ഞാറന്‍ കൗണ്ടികളില്‍ മഴയ്ക്കും സാധ്യതയുണ്ട്
വെള്ളിയാഴ്ച അതിരാവിലെ മുതല്‍ മേഘങ്ങള്‍ നീങ്ങിത്തുടങ്ങും. ക്രമേണ സൂര്യപ്രകാശം ശക്തമാകും. വെള്ളിയാഴ്ച ഉച്ചകഴിയുന്നതോടെ താപനില ഉയരും. ഏറ്റവും കൂടിയ താപനില ഗോള്‍വേ ഭാഗത്ത് 15 ഡിഗ്രി വരെയും തെക്ക് കിഴക്ക് 21 – 22 ഡിഗ്രി വരെയുമെത്തിയേക്കാം.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുകbhttps://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.