head3
head1

അയര്‍ലണ്ടിലെ കുട്ടികള്‍ക്ക് ഇനി ഉത്സവകാലം, അക്ഷര സമ്മര്‍ ക്യാമ്പുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ഡബ്ലിൻ :അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി, അക്ഷര ബി മാക്‌സ്’ ആരംഭിക്കുന്ന സമ്മര്‍ ക്ലാസ്സുകള്‍ക്ക് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം . എല്ലാ വര്‍ഷത്തെയും പോലെ വിപുലമായ രീതിയിലാണ് ഈ വര്‍ഷവും അക്ഷരയുടെ സമ്മര്‍ ക്ലാസ്സുകള്‍ നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അയര്‍ലണ്ടിലെയും ,യൂറോപ്പില്‍ എമ്പാടും നിന്നുമുള്ള നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ആവേശപൂര്‍വ്വം പങ്കെടുക്കാന്‍ എത്തിയത്.

ജൂലൈ 7 മുതലാണ് ഈ വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുന്നത് . ഈ വര്‍ഷം 15 വിഷയങ്ങള്‍ക്കാണ് ക്ലാസുകള്‍ നല്‍കുന്നത്. മലയാളം,ഡ്രോയിങ് , ഇംഗ്ലീഷ് ഗ്രാമര്‍ , മാത്സ്, ബേസിക് കമ്പ്യൂട്ടര്‍ , അബാക്കസ്, കര്‍ണാടിക് സംഗീതം, ഡാന്‍സ്, കോഡിങ്, ക്രാഫ്റ്റ്, ബേസിക് അക്കൗണ്ടന്‍സി, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മന്‍ എന്നി വിഷയങ്ങള്‍ക്കാണ് ക്ലാസുകള്‍ നല്‍കുന്നത് . ഒരു വിഷയത്തിനു ഒരു മണിക്കൂര്‍ വീതം ഉള്ള 25 ഗ്രൂപ്പ് ക്ലാസുകള്‍ ആണ്.നല്‍കുന്നത് . രസകരവും വിജ്ഞാനപ്രദവുമായ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത് അനുഭവ സമ്പത്തുള്ള അധ്യാപകരാണ്.

Akshara be max edu pvt ltd എന്ന online വിദ്യാഭ്യാസ സ്ഥാപനം അയര്‍ലണ്ട്, യു കെ, ഓസ്‌ട്രേലിയ, US, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, കാനഡ, എന്നി രാജ്യങ്ങളില്‍ വിജയപ്രദമായി ക്ലാസുകള്‍ നല്‍കി വരുന്നു. ഏതു രാജ്യത്തും അവര്‍ ആവശ്യപ്പെടുന്ന കരിക്കുലത്തിന്റെ അടിസ്ഥാനത്തിലാണ് ക്‌ളാസുകള്‍ ക്രമീകരിക്കുന്നത്.

പ്രാദേശികതലത്തിലുള്ള സംഘടനകള്‍ക്കും, കൂട്ടായ്മകള്‍ക്കും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ കുട്ടികളെ ഒന്നിച്ചിരുത്തി ക്‌ളാസുകള്‍ ഓര്‍ഗനൈസ് ചെയ്യാനുള്ള ഓണ്‍ലൈന്‍ സജ്ജീകരണങ്ങള്‍ക്കും അക്ഷര ബി മാക്‌സ് നേതൃത്വം നല്‍കും

പരിചയ സമ്പന്നരായ നൂറോളം അധ്യാപകരാണ് ക്ലാസുകള്‍ നിയന്ത്രിക്കുന്നത്.

സമ്മര്‍ ക്ലാസ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുവാനായി താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക.

ജോജി അബ്രഹാം
+353 894561890
ഓഫീസ്
+91 8281855178

http://www.akshara.ie
Aksharabemax edu pvt ltd.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a</a

Comments are closed.