മുന്നറിയിപ്പൊന്നും പ്രശ്നമല്ല, പണവുമായി ക്രിപ്റ്റോ ആസ്തികള്‍ക്ക് പിന്നാലെ ആളുകള്‍… അയര്‍ലണ്ടില്‍ 5.52 ലക്ഷം പേര്‍ക്ക് ക്രിപ്റ്റോകറന്‍സി നിക്ഷേപമുണ്ടെന്ന് പഠനം
ഡബ്ലിന്‍ : ആധുനിക സാങ്കേതിക വിദ്യ ആളുകളുടെ സമ്പാദ്യശീലത്തെയും മാറ്റുകയാണ്. സമ്പാദ്യം ബാങ്കിലും പ്രോപ്പര്‍ട്ടികളിലുമൊക്കെ നിക്ഷേപിക്കുകയെന്നത് പഴയ കാര്യമാണ്. ഇപ്പോള്‍ ആളുകള്‍ ക്രിപ്റ്റോ ആസ്തികളിലാണ് നിക്ഷേപിക്കുന്നത്.
അയര്‍ലണ്ടിലെ അഞ്ച് ലക്ഷത്തിലേറെ ആളുകള്‍ക്ക് ക്രിപ്റ്റോ ആസ്തികളുണ്ടെന്ന് അന്താരാഷ്ട്ര പഠനം പറയുന്നു. എന്നിരുന്നാലും ക്രിപ്‌റ്റോകറന്‍സി ഉടമസ്ഥതയുടെ കാര്യത്തില്‍ അയര്‍ലണ്ട് ആഗോള ശരാശരിയേക്കാള്‍ താഴെയാണ്. എന്നാല്‍ യുഎസ്, യുകെ പോലുള്ള രാജ്യങ്ങള്‍ക്ക് മുകളിലുമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങുന്നവര്‍ എല്ലാം നഷ്ടപ്പെടാന്‍ തയ്യാറായിരിക്കണമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തലവന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിജിറ്റല്‍ ആസ്തികളില്‍ ഒരിക്കലും നിക്ഷേപം നടത്തുകയില്ലെന്ന് ഐറിഷ് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഗബ്രിയേല്‍ മഖ്ലൂഫും വ്യക്തമാക്കിയിട്ടുണ്ട്.
അയര്‍ലണ്ട് യുഎസിനും യുകെയ്ക്കും മുകളില്‍
മറ്റ് 26 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ക്രിപ്‌റ്റോകറന്‍സി ഉടമസ്ഥതയില്‍ അയര്‍ലണ്ട് 15ാം സ്ഥാനത്താണെന്ന് ഫൈന്‍ഡറിന്റെ ക്രിപ്‌റ്റോകറന്‍സി എഡിറ്റര്‍ ജെയിംസ് എഡ്വേര്‍ഡ്‌സ് പറഞ്ഞു.
നിക്ഷേപിക്കുന്നവര്‍ക്ക് അവരുടെ മുഴുവന്‍ പണവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിപ്‌റ്റോകറന്‍സി നിക്ഷേപ തട്ടിപ്പുകളിലൂടെ 50,000 യൂറോ വരെ നഷ്ടപ്പെട്ട സംഭവങ്ങളും പുറത്തുവന്നിരുന്നു. എന്നിട്ടും ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തില്‍ അയര്‍ലണ്ടില്‍ ജനപ്രിയതയേറുകയാണെന്ന് പഠനം തെളിയിക്കുന്നു.
ഏകദേശം 5,52,000 ആളുകള്‍ക്ക് ഡിജിറ്റല്‍ കറന്‍സി ഉണ്ടെന്ന് ഫൈന്‍ഡര്‍ പഠനം പറയുന്നു. മുതിര്‍ന്ന പ്രായക്കാരില്‍ 15 ശതമാനം പേര്‍ക്കും കിപ്‌റ്റോകറന്‍സി നിക്ഷേപമുണ്ട്. 25 മുതല്‍ 34 വയസ്സുവരെയുള്ളവരും 45നും 54നുമിടയിലുള്ളവരും ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നുണ്ട്.
ചാഞ്ചാടുന്ന ക്രിപ്‌റ്റോ മൂല്യങ്ങള്‍
വിവിധ ക്രിപ്‌റ്റോകറന്‍സി മൂല്യങ്ങള്‍ ഈയിടെയായി വലിയ ചാഞ്ചാട്ടത്തിലാണെന്നും ജെയിംസ് എഡ്വേര്‍ഡ്‌സ് പറഞ്ഞു. പൗരന്മാര്‍ക്ക് മേല്‍ കര്‍ശനമായ ക്രിപ്റ്റോ ടാക്സ് റിപ്പോര്‍ട്ടിംഗ് കൊണ്ടുവരാനുള്ള നീക്കത്തിലാണ് യുഎസ്. ചൈനീസ് റെഗുലേറ്റര്‍മാരും അതിനെ അടിച്ചമര്‍ത്തുന്നതിന് ശ്രമിക്കുന്നു. ഇതൊക്കെയാണ് ചാഞ്ചാട്ടത്തിന് പിന്നിലെന്നാണ് കരുതുന്നത്.
ക്രിപ്‌റ്റോകറന്‍സികള്‍ റിസ്‌കാണ് ഭായ്…
മേയ് മാസത്തില്‍ ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ്സ് ഫെഡറേഷന്‍ അയര്‍ലണ്ട് ക്രിപ്റ്റോകറന്‍സി നിക്ഷേപ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ക്രിപ്‌റ്റോകറന്‍സികള്‍ എന്നത് വിനിമയ മാധ്യമമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ഡിജിറ്റല്‍ ആസ്തികളാണ്. ശക്തമായ ക്രിപ്‌റ്റോഗ്രാഫി ഉപയോഗിച്ച് ഒരു കമ്പ്യൂട്ടറൈസ്ഡ് ഡാറ്റാബേസിലാണ് ഇതിന്റെ ഉടമസ്ഥാവകാശം സംഭരിച്ചിരിക്കുന്നത്. ക്രിപ്റ്റോയുടെ വിതരണത്തിന്മേല്‍ സെന്‍ട്രല്‍ ബാങ്കിന് യാതോരു നിയന്ത്രണവുമില്ല.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.