ഡബ്ലിന്‍ : ഇന്ത്യ-അയര്‍ലണ്ട് 20-20 പരമ്പരയുടെ ഔദ്യോഗിക സ്പോണ്‍സറായി ഇന്ത്യയുടെ പ്രമുഖ ഇലക്ട്രിക് ഇരുചക്രവാഹന ബ്രാന്‍ഡായ ‘ജോയ് ഇ-ബൈക്ക്. വാര്‍ഡ് വിസാര്‍ഡ് ഇന്നവേഷന്‍സ് മൊബിലിറ്റി ലിമിറ്റഡ് ഉടമസ്ഥതയിലുള്ളതാണ് ‘ജോയ് ഇ-ബൈക്ക്.
മാലഹൈഡ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് ഇന്ന് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ചൊവ്വാഴ്ചയും മല്‍സരമുണ്ട്. ഇരു മാച്ചുകളിലെയും മികച്ച കളിക്കാര്‍ക്ക് അവാര്‍ഡുകളും കമ്പനി സ്പോണ്‍സര്‍ ചെയ്തിട്ടുണ്ട്. മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും സൂപ്പര്‍ 6 അവാര്‍ഡുമാണ് നല്‍കുന്നത്.
മഴ കളിമുടക്കുമെന്ന സൂചനകള്‍ ശക്തമാണ്. എങ്കിലും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.
ജോയ് ഇ-ബൈക്കിന്റെ ലോഗോകള്‍ ഡിജിറ്റല്‍ സ്‌ക്രീനുകളിലും ബാക്ക്‌ഡ്രോപ്പുകളിലും പ്ലക്കാര്‍ഡുകളിലും ഉണ്ടാകും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ പി എല്‍) 2021 പതിപ്പില്‍ ജോയ് ഇ ബൈക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പങ്കാളിയായിരുന്നു.മത്സരം സോണി ലിവില്‍ ഓണ്‍ലൈനിലും സോണി സിക്‌സ് ചാനലില്‍ തത്സമയം ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യും.
കായിക മേഖലയുടെ വികസനത്തില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ കമ്പനിയുടെ ആഭിമുഖ്യം ചരിത്രത്തില്‍ അടയാളപ്പെടുത്താനാകുമെന്നാണ് കമ്പനി കരുതുന്നത്.
ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറുമാണ് യഥാക്രമം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലണ്ട് ക്രിക്കറ്റ് ടീമിനെ നയിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.