head3
head1

‘സ്‌പൈഡര്‍മാന്‍-നോ വേ ഹോം’ പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ന്യൂയോര്‍ക്ക്: മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് ഫേസ് ഫോറിലെ ഈ വര്‍ഷത്തെ അവസാനത്തെ ചിത്രം സ്‌പൈഡര്‍മാന്‍- നോ വേ ഹോമിന്റെ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി. സോണി പിക്‌ചേഴ്‌സാണ് ട്രെയ്‌ലര്‍ ലോഞ്ച് ചെയ്തത്. സ്‌പൈഡര്‍മാന്‍ സിനിമകളിലെ വില്ലന്‍ കഥാപാത്രങ്ങളുടെ ഒരു മള്‍ട്ടിവേഴ്‌സ് പശ്ചാത്തലമാക്കിയാണ് നോ വേ ഹോം എന്നതിന്റെ സൂചനകള്‍ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലറില്‍ തന്നെയുണ്ടായിരുന്നു. ഇത് ഏറെക്കുറെ വ്യക്തമാക്കുന്നതാണ് പുതിയ ട്രെയ്‌ലര്‍.

മുന്‍ സ്‌പൈഡര്‍മാന്‍ ഫ്രഞ്ചൈസ് സിനിമകളിലെ വില്ലന്‍മാരായ ഗ്രീന്‍ ഗോബ്ലിന്‍(സ്‌പൈഡര്‍മാന്‍-2002), ഓട്ടോ ഒക്ടാവിയസ്(സ്‌പൈഡര്‍മാന്‍-2004), സാന്റ്മാന്‍(സ്‌പൈഡര്‍മാന്‍-2007), ലിസാര്‍ഡ് (ദി അമേസിങ് സ്‌പൈഡര്‍മാന്‍-2012), ഇലക്ട്രോ (ദി അമേസിങ് സ്‌പൈഡര്‍മാന്‍-2014) എന്നീ കഥാപാത്രങ്ങളുടെ സാന്നിദ്ധ്യം പുതിയ ട്രെയ്‌ലറിലുണ്ട്. തന്റെ വ്യക്തിത്വം പുറത്തായതോടെ ടോം ഹോളണ്ട് അവതരിപ്പിക്കുന്ന സ്‌പൈഡര്‍മാന്‍ സഹായത്തിനായി ഡോക്ടര്‍ സ്‌ട്രേഞ്ചിനെ സമീപിക്കുകുയും തുടര്‍ന്ന് മള്‍ട്ടിവേഴ്‌സ് ഓപ്പണ്‍ ആവുകയും ചെയ്യുന്നതായി ട്രെയ്‌ലറില്‍ നിന്നും വ്യക്തമാവുന്നു.

മള്‍ട്ടിവേഴ്‌സിലൂടെ വില്ലന്‍ കഥാപാത്രങ്ങള്‍ എത്തുന്നതോടെ മുന്‍ സ്‌പൈഡര്‍മാന്‍ കഥാപാത്രങ്ങളും എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ പുതിയ ട്രെയ്‌ലറില്‍ ഇതുസംബന്ധിച്ച സൂചനയില്ല. എങ്കിലും ആരാധകര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഡിസംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തുമ്പോള്‍ വലിയ സര്‍പ്രൈസുകളാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy

Comments are closed.