head3
head1

ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗനില്‍ കുട്ടികള്‍ക്കായി നൃത്തപരിശീലനക്‌ളാസുകള്‍ ആരംഭിക്കുന്നു

ഡബ്ലിന്‍: സൗത്ത് ഡബ്ലിന്‍ മേഖലയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ സോഷ്യല്‍ സ്പേസ് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ സ്റ്റില്‍ഓര്‍ഗനില്‍ കുട്ടികള്‍ക്കായി ഭരതനാട്യം അടക്കമുള്ള നൃത്തപരിശീലനം ആരംഭിക്കുന്നു

അയര്‍ലണ്ടിലെ പ്രശസ്ത നൃത്ത്യാദ്ധ്യാപകയും,റിഥാഞ്ജലി ഡാന്‍സ് സ്‌കൂളിന്റെ ഡയറക്ടുമായ കലാതിലകം റിതു പ്രകാശാണ് ക്‌ളാസുകള്‍ നയിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തില്‍ പരിചയസമ്പന്നയായ അദ്ധ്യാപികയും പരിശീലനം നേടിയിട്ടുള്ള കലാവിദഗ്ദയുമായ   റിതു പ്രകാശിന് ഇന്ത്യയിലെമ്പാടുമായി നൂറുകണക്കിന് ശിഷ്യഗണങ്ങളുണ്ട്.ഡോ. നീന പ്രസാദിന്റെയും ഗുരു സി.വി. ചന്ദ്രശേഖരുടെയും ശിഷ്യത്വത്തില്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദവും എം ഫിലും കരസ്ഥമാക്കിയിട്ടുള്ള റീതു പ്രകാശ് ഇപ്പോള്‍ അയര്‍ലണ്ടിലെ കൗണ്ടി വിക്‌ളോയിലാണ് താമസിക്കുന്നത്.ദൂരദര്‍ശന്റെ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായ റിതു  ഐസിസിആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്) തിരഞ്ഞെടുക്കപ്പെട്ട കലാകാരന്മാരുടെ ലിസ്റ്റിലും ഉള്‍പ്പെടുന്നുണ്ട്.

സൗത്ത് ഡബ്ലിന്റെ എല്ലാ ഭാഗത്തുള്ളവര്‍ക്കും എത്തിച്ചേരാന്‍ സൗകര്യപ്രദമായ സ്റ്റില്ലോര്‍ഗനിലെ സെന്റ് ബ്രിജിഡ്‌സ് പാരീഷ് സെന്ററില്‍ വെച്ചാണ് ( @ St Brigid’s Parish Center, Saint Brigid’s Church Road, Stillorgan A94 HK82) ഡാന്‍സ് ക്‌ളാസുകള്‍ ഒരുക്കിയിരിക്കുന്നത്.

ബ്‌ളാക്ക് റോക്ക്,സ്റ്റില്ലോര്‍ഗന്‍,സാന്‍ഡിഫോര്‍ഡ് ,ഡണ്‍ലേരി എന്നീ പ്രദേശങ്ങള്‍ അടക്കമുള്ള സൗത്ത് ഡബ്ലിന്‍ പ്രദേശത്തുള്ള മലയാളികള്‍ക്കായി ആരംഭിച്ച സോഷ്യല്‍ സ്‌പേസ് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള ബാഡ്മിന്റണ്‍ ട്രെയിനിംഗ് ,ശനിയാഴ്ചകള്‍ തോറുമുള്ള ഫാമിലി ബാഡ്മിന്റണ്‍ ട്രെയിനിംഗ് ,ഗ്രൂപ്പ് ഗെയിം ആക്ടിവിറ്റീസ്,തുടങ്ങി വിവിധ പ്രോഗ്രാമുകള്‍ ഇതിനകം തന്നെ വിജയകരമായി നടത്തിവരുന്നുണ്ട്.

വരും മാസങ്ങളില്‍ ആര്‍ട്ട് പരിശീലനം,യോഗ ക്‌ളാസുകള്‍, കുട്ടികള്‍ക്കായുള്ള പബ്ലിക്ക് സ്പീക്കിംഗ് ക്‌ളാസുകള്‍ എന്നിവയും സോഷ്യല്‍ സ്പേസ് അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ ആദ്യ വാരത്തില്‍ ആരംഭിക്കുന്ന ഡാന്‍സ് പരിശീലനക്‌ളാസുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്, സോഷ്യല്‍ സ്പേസ് അയര്‍ലണ്ട് പ്രസിഡണ്ട് തോമസ് ജോസഫുമായോ (087 125 1852) സെക്രട്ടറി സന്തോഷ് ജോസുമായോ (087 0557811) ബന്ധപ്പെടാവുന്നതാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.