head1
head3

ഇതാണ് അയര്‍ലണ്ടിന്റെ എത്തിക്‌സ്…!

ഴിഞ്ഞ ദിവസം എത്തിക്‌സ് എന്ന വിഷയം പഠിപ്പിച്ചു കൊണ്ടിരുന്ന ടീച്ചര്‍ ഞങ്ങള്‍ ഓരോരുത്തരും എന്തു topic ആണ് അസൈന്‍മെന്റ് എഴുതുവാന്‍ എടുക്കുന്നത് എന്ന് ഓരോരുത്തരോടും ചോദിച്ചു തുടങ്ങി.

ആദ്യത്തെ ഊഴം കിട്ടിയ ആള്‍ സംസാരിച്ച പിറകെ എനിക്കായി അടുത്ത ക്വസ്റ്റ്യന്‍ . ഞാന്‍ എന്റെ ഒരു കേസ് പറയാന്‍ തുടങ്ങി.

മദ്യപാനവും മയക്കുമരുന്ന് തുടങ്ങി എല്ലാവിധ പരിപാടികളും ഉള്ള ഒരു ഗര്‍ഭിണി ആയ സ്ത്രീ തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ ജീവന്‍ അപകടത്തില്‍ ആണെന്ന് മനസ്സിലാക്കി അതിന്റെ സംരക്ഷണത്തിനായി ഞങ്ങള്‍ കൊടുത്ത മരുന്നുകളും ട്രീറ്റ്‌മെന്റും എല്ലാം വേണ്ട എന്ന് വെച്ചു ഇറങ്ങി പോയ അനുഭവം ഞാന്‍ പങ്കുവെച്ചു.

അപ്പോള്‍ ടീച്ചര്‍ എന്നോട് അടുത്ത ചോദ്യം തിരിച്ചു ചോദിച്ചു. ഇതില്‍ നിന്ന് നീ എന്താണ് നിന്റെ പ്രധാന വിഷയം ആയി തിരഞ്ഞെടുത്തത് എന്താണ്?

ഞാന്‍ ഉടനെ തിരിച്ചു പറഞ്ഞു ‘ആ അമ്മ തന്റെ കുഞ്ഞിനോടുള്ള ഉത്തരവാദിത്തം ചെയ്തില്ല. അവര്‍ ആ കുഞ്ഞിന് കിട്ടേണ്ട കെയര്‍ കൊടുത്തില്ല ‘

ഉടനെ തന്നെ ടീച്ചര്‍ എന്നേ തിരുത്തി.

‘അമ്മക്ക് കുഞ്ഞിനോടുള്ള ഉത്തരവാദിത്തം അല്ല നിന്റെ വിഷയം. നിനക്ക് ആ അമ്മയോടുള്ള ഉത്തരവാദിത്തം ആണ് നിന്റെ വിഷയം’

ഒരു മനുഷ്യനും ജനിക്കുന്നത് ഒരു മദ്യപാനിയോ മയക്കുമരുന്നിനു അടിമ ആയിട്ടോ അല്ല. അവരുടെ സമൂഹം അല്ലെങ്കില്‍ ചുറ്റുപാട് ആണ് അവരെ അങ്ങനെ ആക്കുന്നത്. വിദ്യാഭ്യാസം മുതല്‍ അവര്‍ക്ക് വേണ്ടത് ഒന്നും കൊടുക്കാതിരുന്ന സമൂഹം അവളോട് ചെയ്ത അനീതി ആണ് അവളെയും അവളുടെ കുഞ്ഞുങ്ങളെയും ഈ അവസ്ഥയില്‍ എത്തിച്ചത്’.

ഇന്ത്യ പോലൊരു രാജ്യത്തു പഠിച്ചു വളര്‍ന്ന എന്നേ ഒരിക്കലും ചിന്തിക്കാന്‍ പ്രേരിപ്പിക്കാതിരുന്ന ഒരു ഘടകം.

‘സാമൂഹിക നീതി അല്ലങ്കില്‍ സോഷ്യല്‍ ജസ്റ്റീസ് ആണ് നിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം’ എന്ന് ആ അദ്ധ്യാപിക എന്നേ തിരുത്തുകയുണ്ടായി. എനിക്ക് കുറച്ചു സമയം വേണ്ടിവന്നു അവരുടെ രീതിയില്‍ ചിന്തിക്കുവാന്‍ എങ്കിലും ഒരു കാര്യത്തില്‍ എനിക്ക് സന്തോഷം ഉണ്ട്,നാളെ ഇങ്ങനെ ചിന്തിക്കുന്ന ഒരു തലമുറയുടെ ഒപ്പം ഇവിടെ തന്നെയുള്ള എന്റെ തലമുറ വളരുമല്ലോ.

ഇതൊക്കെ ആയിരിക്കും ഇങ്ങനെ ഉള്ള രാജ്യങ്ങള്‍ ഉയര്‍ന്നു വരുവാന്‍ കാരണം സമൂഹത്തിന്റെ ഏറ്റവും താഴെ ഉള്ള ജനങ്ങളെ കൂടെ ഏറ്റവും അനുഭാവ പൂര്‍വ്വം പരിഗണിച്ചു കൊണ്ടുള്ള വികസനം മാത്രമേ ശരിക്കും ഉള്ള വളര്‍ച്ചക്കു നിദാനമാകു.

കടപ്പാട് :ജിൻസി  അച്ചു ജോര്‍ജ്  (@singingbuddies Personal blog )

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ



Comments are closed.