അയര്‍ലണ്ടില്‍ മൂന്നു ദിവസം മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഏറാന്‍, രണ്ട് കൗണ്ടികളില്‍ യെല്ലോ അലേര്‍ട്ട്
ഡബ്ലിന്‍ :അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മൂന്നു ദിവസം കനത്ത തോതില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഏറാന്‍.
കൂടുതല്‍ ശീതകാല സാഹചര്യങ്ങള്‍ ഐറിഷ് തീരങ്ങളിലെത്തുകയും അടുത്ത മൂന്ന് ദിവസത്തേക്ക് താപനില വളരെ കുറയുകയും ചെയ്യുന്നതിനാല്‍ അയര്‍ലണ്ടില്‍ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കൂടുതല്‍ തണുപ്പ് അനുഭവപ്പെടുമെന്ന് മെറ്റ് ഏറാന്‍ വ്യക്തമാക്കി.
ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച സ്‌നോ അലേര്‍ട്ട് 50 മണിക്കൂര്‍ നേരത്തെയ്ക്ക്തുടരും
രാജ്യത്തിന്റെ വടക്കന്‍ പകുതിയില്‍ ഏറ്റവും മോശം കാലാവസ്ഥയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, മഞ്ഞുവീഴ്ചയുടെ സാധ്യത ഇവിടെ വളരെ കൂടുതലായിരിക്കും.
യെല്ലോഅലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വിക്ലോ,വെക്സ്ഫോര്‍ഡ് കൗണ്ടികളില്‍ അതേ സമയം കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
ഇന്ന് രാവിലെ നല്ല തണുപ്പും കാറ്റുമായിരിക്കും.അള്‍സ്റ്ററില്‍ വരണ്ട കാലാവസ്ഥയായിരിക്കും. എന്നിരുന്നാലും മഴയും മഞ്ഞുവീഴ്ചയും തുടരും; പ്രത്യേകിച്ചും ലെയ്ന്‍സ്റ്ററില്‍. മൂന്നു മുതല്‍ 6 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന താപനില.ഈസ്റ്റര്‍ കാറ്റുകള്‍ ക്രമേണ കുറയുന്നതിന് സാധ്യതയുണ്ട്.
രാജ്യത്തിന്റെ വടക്കുഭാഗത്ത് ഞായറാഴ്ച രാവിലെ ഏറ്റവും കൂടുതല്‍ മഞ്ഞ് വീഴാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറഞ്ഞു. അതേസമയം തെക്ക് അല്‍പ്പം വരണ്ട കാലാവസ്ഥയായിരിക്കും.എന്നിരുന്നാലും രാത്രിയില്‍ ‘കണക്ട് , പടിഞ്ഞാറന്‍ മണ്‍സ്റ്റര്‍, പടിഞ്ഞാറന്‍ അള്‍സ്റ്റര്‍’ എന്നിവിടങ്ങളില്‍ മഞ്ഞ് വീഴാനിടയുണ്ട്.
‘വാരാന്ത്യത്തില്‍നീണ്ടുനില്‍ക്കുന്ന മഴയോടൊപ്പം തണുപ്പും അനുഭവപ്പെടും”ഞായറാഴ്ച രാവിലെ മുതല്‍ മഴയും മഞ്ഞുവീഴ്ചയും കിഴക്കോട്ടും വ്യാപിക്കും.രാജ്യത്തിന്റെ വടക്കന്‍ പകുതിയിലും ഇതായിരിക്കും സ്ഥിതി.
വീഡിയോ :കൗണ്ടി ഡോണേഗലിൽ നിന്നും ലിജോ കുര്യൻ ജോയി
‘മിക്ക പ്രദേശങ്ങളിലും 1 മുതല്‍ 4 ഡിഗ്രി വരെയായിരിക്കും ഉയര്‍ന്ന പകല്‍ താപനില. മണ്‍സ്റ്ററില്‍ 6 മുതല്‍ 8 ഡിഗ്രി വരെ എത്തുന്നതിനും മിതമായ കാറ്റിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച പകല്‍ അള്‍സ്റ്ററിന്റെയും വടക്കന്‍ കണക്ടിന്റെയും ഭാഗങ്ങളില്‍ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. രാത്രിയില്‍ മഞ്ഞുവീഴ്ച അള്‍സ്റ്ററില്‍ മാത്രമാകും.കനത്ത മഴയും ഇവിടെ പ്രതീക്ഷിക്കാമെന്നും മെറ്റ് ഏറാന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.