head3
head1

അയര്‍ലണ്ട് വന്‍ വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്… എമര്‍ജന്‍സി ലാമ്പും ,കണ്‍വെര്‍ട്ടറുകളും കരുതിക്കോളൂ….

ഡബ്ലിന്‍ : അയര്‍ലണ്ട് വന്‍ വൈദ്യുതി പ്രതിസന്ധിയിലേയ്ക്കെന്ന് റിപ്പോര്‍ട്ട്.നാഷണല്‍ ഗ്രിഡ് ഓപ്പറേറ്റര്‍ക്ക് മതിയായ ബാക്കപ്പ് എനര്‍ജി ഉറപ്പാക്കാന്‍ കഴിയാത്തതിനാല്‍ ശരത്കാലത്ത് പത്ത് ലക്ഷം വീടുകളിലെങ്കിലും വൈദ്യുതി മുടങ്ങുമെന്നാണ് സൂചന.സെപ്തംബറില്‍ത്തന്നെ വൈദ്യുതി മുടങ്ങിത്തുടങ്ങുമെന്നാണ് നിരീക്ഷകര്‍ നല്‍കുന്ന വിവരം.

എമര്‍ജന്‍സി ലാമ്പുകളെകുറിച്ചും, ,കണ്‍വെര്‍ട്ടറുകളെക്കുറിച്ചും,അധികം ഗ്രാഹ്യമൊന്നുമില്ലാത്ത ഐറിഷ് ജനതയ്ക്ക് അതിന്റെയൊക്കെ ആവശ്യം ഉടനെ വരുമെന്നാണ് വിദഗ്ദര്‍ നല്‍കുന്ന സൂചന.

വൈദ്യുതി വിതരണത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ ഏറ്റവും മോശം മൂന്ന് രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ടെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.36 യൂറോപ്യന്‍ രാജ്യങ്ങളില്‍ വൈദ്യുതി ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള ഗ്രിഡ് ഓപ്പറേറ്റര്‍മാരുടെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

അയര്‍ലണ്ടിന്റെ സ്ഥിതി മോശം

കോണ്ടിനെന്റല്‍ യൂറോപ്പിലോ, നോര്‍ഡിക് രാജ്യങ്ങളിലോ, യു കെയിലോ വൈദ്യുതി തടസ്സപ്പെടാനുള്ള സാധ്യതയില്ലെന്ന് ഇ എന്‍ ടി ഒ എസ് ഇ യുടെ സമ്മര്‍, വിന്റര്‍ ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പറയുന്നു.അയര്‍ലണ്ട്, മാള്‍ട്ട, സൈപ്രസ് എന്നിവയാണ് വൈദ്യുതി രംഗത്ത് ഏറ്റവും പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഈ രാജ്യങ്ങള്‍ക്ക് മേല്‍ പ്രത്യേക നിരീക്ഷണം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കാലപ്പഴക്കം ചെന്ന പവര്‍ പ്ലാന്റുകള്‍ മാറ്റിസ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടതാണ് അയര്‍ലണ്ടിലെ പവര്‍ കട്ടിന് കാരണമെന്ന് യൂറോപ്യന്‍ നെറ്റ്വര്‍ക്ക് ഓഫ് ട്രാന്‍സ്മിഷന്‍ സിസ്റ്റം ഓപ്പറേറ്റേഴ്‌സ് ഫോര്‍ ഇലക്ട്രിസിറ്റി (ഇ എന്‍ ടി എസ് ഒ) പറയുന്നു.സെപ്തംബറോടെ രാജ്യം വൈദ്യുതി പ്രതിസന്ധിയിലേയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വൈദ്യുതി തടസ്സം പുതിയതല്ല

50,000ത്തിലേറെ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കല്‍ വൈദ്യുതി മുടങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു.എയര്‍ഗ്രിഡിന്റെ മുന്‍ സി ഇ ഒയും ഈ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.ആവശ്യാനുസരണം വൈദ്യുതി എത്തിക്കുന്ന വിധത്തില്‍ ഡിസ്പാച്ചബിള്‍ ജനറേഷന്‍ ഇവിടെ അത്രം വേഗത്തിലുള്ളതല്ല. അതിനാല്‍ ഗ്രിഡിന് അത് നിലനിര്‍ത്താന്‍ കഴിയില്ലെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം മൂന്ന് മില്യണ്‍ ഇ.എസ്.ബി. ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം തവണ വൈദ്യുതി താല്‍ക്കാലികമായി മുടങ്ങിയതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും പുറത്തുവന്നിരുന്നു.ഇവയെല്ലാം അനുദിനം മോശമാകുന്ന രാജ്യത്തിന്റെ വൈദ്യുതി മേഖലയുടെ ചൂണ്ടുപലകകളാണ്.

ഇ എന്‍ ടി എസ് ഒ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പുകള്‍ വളരെ ഗൗരവമുയര്‍ത്തുന്നതാണെന്ന് എം.ഇ.പിയും മുന്‍ മന്ത്രിയുമായ ബാരി കോവന്‍ പറഞ്ഞു.പെട്ടെന്നുണ്ടായ പ്രതിസന്ധിയല്ലയിത്. ഡ്രിഫ്റ്റ്, മോശം ആസൂത്രണം എന്നിവയുടെ ഫലവും വിവിധ കേന്ദ്രങ്ങളുടെ മുന്നറിയിപ്പുകളെ തുടര്‍ച്ചയായി അവഗണിച്ചതിന്റെ പ്രതിഫലവുമാണ്.ഡെയ്ല്‍ , യൂറോപ്യന്‍ പാര്‍ലമെന്റ്, വിവിധ കമ്മിറ്റികള്‍ എന്നിവിടങ്ങളിലൊക്കെ ഈ പ്രശ്നം നിരന്തരം ഉന്നയിച്ചിരുന്നുവെന്നും എം ഇ പി പറഞ്ഞു.

നാല് വൈദ്യുത നിലയങ്ങള്‍ പൂട്ടുന്നു

രാജ്യത്തെ നാല് വൈദ്യുത നിലയങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കായി താല്‍ക്കാലികമായി അടച്ചുപൂട്ടുകയാണ്. ഇതും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണമാകുന്നതാണ്. ആവശ്യമായ ബദല്‍ ഊര്‍ജ്ജ സ്രോതസ്സുകളില്ലെന്നതും ചോദ്യമുയര്‍ത്തുന്നു.സെപ്തംബറില്‍ ദേശീയ ഗ്രിഡില്‍ നിന്ന് ഒരു ജിഗാവാട്ട് വൈദ്യുതി നഷ്ടപ്പെടുമെന്ന് ഇ എന്‍ ടി ഒ എസ് ഇ പറയുന്നു. 7,50,000 ലക്ഷം ലക്ഷം 10 ലക്ഷം വീടുകളിലും കൃഷിയിടങ്ങളിലും ബിസിനസുകളിലും ഇത് വൈദ്യുതിയെത്തിക്കുന്നതിനെ ബാധിക്കുമെന്ന റിപ്പോര്‍ട്ടിനെ ഏജന്‍സിയും സ്ഥിരീകരിക്കുന്നു.

അയര്‍ലണ്ടിലെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കണമെങ്കില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജത്തെ ആശ്രയിക്കണമെന്ന് മെയ്‌നൂത്ത് സര്‍വകലാശാല പ്രൊഫസറും കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതി അംഗവുമായ പീറ്റര്‍ തോണ്‍ പറഞ്ഞു.വൈദ്യുതി ഗ്രിഡ് കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമാണ് ആസൂത്രിതമായ തടസ്സങ്ങളെന്ന് എയര്‍ഗ്രിഡ് പറയുന്നു.ഇത് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും എയര്‍ഗ്രിഡ് പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.