പത്ത് സെക്കന്റിനുള്ളില്‍ യൂറോപ്പിലെവിടെയും പണം… 24 മണിക്കൂറും സേവനം
യൂറോ സോണിലെ ഐറിഷ് ബാങ്കുകളിലും ക്രഡിറ്റ് യൂണിയനുകളിലും ഇന്‍സ്റ്റന്റ് പേമെന്റ് സംവിധാനം
ഡബ്ലിന്‍: യൂറോ സോണിലെമ്പാടും ഐറിഷ് ബാങ്കുകളിലും ക്രഡിറ്റ് യൂണിയനുകളിലും ഇന്‍സ്റ്റന്റ് പേമെന്റ് സംവിധാനം വരുന്നു. അയര്‍ലണ്ടില്‍ ഈ മാസം മുതല്‍ എസ് ഇ പി എ (സെപ) ഇന്‍സ്റ്റന്റ് പേയ്‌മെന്റുകളും വെരിഫിക്കേഷന്‍ ഓഫ് പേയീ (വി ഒ പി) സംവിധാനവും ലഭ്യമായി തുടങ്ങി.യൂറോപ്പിലെങ്ങും ജനുവരിയോടെ ഇന്‍സ്റ്റന്റ് പണ ട്രാന്‍സ്ഫര്‍ സംവിധാനം നിലവില്‍ വരും.
ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും വേഗതയേറിയതും സുരക്ഷിതവുമായ പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ബി പി എഫ് ഐ പേയ്‌മെന്റ് വിഭാഗം മേധാവി ഗില്ലിയന്‍ ബൈര്‍ണ്‍ പറഞ്ഞു.ഇ യുവിന്റെ ഇന്‍സ്റ്റന്റ് പേയ്‌മെന്റ് റഗുലേഷന്റെ ഭാഗമായാണ് ഈ സേവനങ്ങള്‍ വരുന്നത്.
വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കള്‍ക്കും 10 സെക്കന്റിനുള്ളില്‍ പേമെന്റിനും റസീപ്റ്റിനും സ്ഥിരീകരണം ലഭിക്കും. 24 മണിക്കൂറും ഈ സേവനമുണ്ടാകും. പണം അയയക്കുന്നതിലും സ്വീകരിക്കുന്നതിലും വരുന്ന പുതിയ മാറ്റങ്ങള്‍ ബാങ്ക് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
ജനുവരി മുതല്‍ യൂറോസോണിലെ ബാങ്കുകളും പേയ്‌മെന്റ് സര്‍വ്വീസ് സ്ഥാപനങ്ങളും സെപ ഇന്‍സ്റ്റന്റ് പേയ്‌മെന്റുകളിലേയ്ക്ക് വരും. ഒക്ടോബര്‍ 9 മുതല്‍ ഇവയുടെ ഉപഭോക്താക്കള്‍ക്കും സെപ പേയ്‌മെന്റുകള്‍ അയയ്ക്കാനുള്ള സംവിധാനമുണ്ടായിക്കഴിഞ്ഞു .ഇതോടൊപ്പം,സെപ ഇന്‍സ്റ്റന്റ്, സ്റ്റാന്‍ഡേര്‍ഡ് സെപ പേയ്‌മെന്റുകള്‍ക്കും വെരിഫിക്കേഷന്‍ ഓഫ് പേയീ (വിഒപി) സംവിധാനങ്ങളും അവതരിപ്പിക്കും.
പണം നല്‍കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെയോ ബിസിനസിന്റെയോ പേര് സ്വീകര്‍ത്താവിന്റെ അക്കൗണ്ടിലെ പേരുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ഓട്ടോമാറ്റിക്കായി പരിശോധിക്കുന്നതാണ് വിഒപി സംവിധാനം.പേയ്‌മെന്റുകള്‍ യഥാര്‍ത്ഥ സ്വീകര്‍ത്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ അധിക സുരക്ഷാ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ്, ഇന്‍സ്റ്റന്റ് സെപ പേയ്‌മെന്റുകളില്‍ വി ഒ പി പരിശോധനകള്‍ ഓട്ടോമാറ്റിക്കായി നടക്കും. പേയിയുടെ പേര് അക്കൗണ്ടിലെ യഥാര്‍ത്ഥ പേരുമായി ഒത്തുനോക്കും. പൊരുത്തപ്പെടുന്നില്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഉടന്‍ അറിയിപ്പ് ലഭിക്കും.പേയ്‌മെന്റുമായി മുന്നോട്ട് പോകണോ, പേര് കറക്ട് ചെയ്യണോ, വീണ്ടും ശ്രമിക്കണോ, പേയ്‌മെന്റ് റദ്ദാക്കണോ എന്നൊക്കെ ഉപഭോക്താവിന് അപ്പോള്‍ത്തന്നെ തീരുമാനിക്കാം.
നിലവിലുള്ള പേയീ നെയിമുകളും ബാങ്ക് അക്കൗണ്ടിലെ പേരുകളും ഒന്നുതന്നെയാണോയെന്ന് പരിശോധിക്കാന്‍ ബാങ്കുകള്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.അല്ലെങ്കില്‍ ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം.
ഈ മാറ്റങ്ങള്‍ക്ക് മുന്നോടിയായി, ബാങ്കിംഗ് ആന്റ് പേയ്‌മെന്റ്സ് ഫെഡറേഷന്‍ അയര്‍ലണ്ട് (ബി പി എഫ് ഐ) ജനകീയ ബോധവല്‍ക്കരണ കാമ്പെയ്ന്‍ ആരംഭിച്ചു.ഇതിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ വെബ്‌സൈറ്റും തുറന്നിട്ടുണ്ട്.
അയര്‍ലണ്ടിലെ 74% ഉപഭോക്താക്കളും ബാങ്ക് അക്കൗണ്ടില്‍ നിന്ന് തെറ്റായി പണം കൈമാറുന്നതിനെക്കുറിച്ച് ആശങ്കയുള്ളവരാണെന്ന് ബി പി എഫ് ഐ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.പ്രായമായ അഞ്ചിലൊരാള്‍ അബദ്ധവശാല്‍ പണം കൈമാറ്റം ചെയ്യുകയോ വഞ്ചിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നും ഗവേഷണം വ്യക്തമാക്കിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.