കൊച്ചി : രണ്ടിന്റെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തു. ചലച്ചിത്ര താരം ടോവിനോ തോമസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതനാണ് ‘രണ്ട്’ നിര്‍മിക്കുന്നത്. സുജിത് ലാല്‍ സംവിധാനവും ബിനുലാല്‍ ഉണ്ണി രചനയും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍.
മാറിവരുന്ന ജാതിമത രാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തില്‍ നോക്കിക്കാണുന്ന ചിത്രമാണ് ‘രണ്ട്’. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിന്‍പുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് സിനിമ.
വിഷ്ണു ഉണ്ണികൃഷ്ണന്‍, അന്ന രേഷ്മ രാജന്‍, ടിനിടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, ബാലാജിശര്‍മ്മ, ഗോകുലന്‍, സുബീഷ്‌സുധി, രാജേഷ് ശര്‍മ്മ, മുസ്തഫ, വിഷ്ണു ഗോവിന്ദ്, ബാബു അന്നൂര്‍, സ്വരാജ് ഗ്രാമിക, രഞ്ജിത് കാങ്കോല്‍, ജയശങ്കര്‍, ബിനു തൃക്കാക്കര, രാജേഷ് മാധവന്‍, രാജേഷ് അഴീക്കോടന്‍, കോബ്ര രാജേഷ്, ജനാര്‍ദ്ദനന്‍ , ഹരി കാസര്‍ഗോഡ്, ശ്രീലക്ഷ്മി, മാല പാര്‍വ്വതി, മറീന മൈക്കിള്‍, മമിത ബൈജു, പ്രീതി എന്നിവരഭിനയിക്കുന്നു.
ബാനര്‍ – ഹെവന്‍ലി മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, നിര്‍മ്മാണം – പ്രജീവ് സത്യവ്രതന്‍ , സംവിധാനം – സുജിത് ലാല്‍, ഛായാഗ്രഹണം – അനീഷ് ലാല്‍ ആര്‍ എസ്, കഥ, തിരക്കഥ, സംഭാഷണം – ബിനുലാല്‍ ഉണ്ണി, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ടിനിടോം, മാനേജിംഗ് ഡയറക്ടര്‍ – മിനി പ്രജീവ്, ലൈന്‍ പ്രൊഡ്യൂസര്‍ – അഭിലാഷ് വര്‍ക്കല, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാല്‍, ആലാപനം – കെ കെ നിഷാദ്, ചമയം – പട്ടണം റഷീദ്, പട്ടണം ഷാ.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.