head1
head3

സ്‌കൂളുകളില്‍ കര്‍ശന നിയന്ത്രണം വേണം,തെറ്റുകളില്‍ നിന്നും പഠിക്കണം: അയര്‍ലണ്ട് ഖേദപൂര്‍വ്വം ഹാപ്പിബര്‍ത്ത് ഡേ’ ആഘോഷിക്കുമ്പോള്‍….!

ഡബ്ലിൻ : സ്‌കൂളുകളിലേക്ക്  കുട്ടികള്‍  മടങ്ങുന്നത്  സാമൂഹികസമ്പര്‍ക്കം  അനുവദിനീയമാണെന്നതിന്റെ സൂചനയായി കാണരുതെന്ന് മാതാപിതാക്കളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ച് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്‍.

ജൂനിയര്‍ ഇന്ഫന്റ്‌സ് മുതല്‍ രണ്ടാം ക്ലാസ് വരെയുള്ള പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം ആദ്യമായി ക്ലാസ് മുറികളിലേക്ക് തിങ്കളാഴ്ച മുതല്‍ മടങ്ങിവരുകയാണ്..

പുതിയ നിബന്ധനകള്‍ക്ക് വിധേയമായി  മറ്റു  ക്ലാസുകളിലെ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 15 ന് മടങ്ങിവരും,

മാതാപിതാക്കളും രക്ഷിതാക്കളും ‘സ്‌കൂള്‍ കവാടങ്ങളില്‍ ഒത്തുകൂടുന്നത്’ ഒഴിവാക്കണമെന്ന് ഡോ. ഗ്ലിന്‍ ആവശ്യപ്പെട്ടു, ഒപ്പം ക്ലാസ് സമയങ്ങള്‍ക്ക്    ശേഷമുള്ള യാതൊരു  പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും സ്‌കൂളുകളിലേക്ക് സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കേണ്ടത് ദേശീയ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ മുന്‍ഗണനയാണെന്നും അതിനാലാണ് ഘട്ടംഘട്ടമായി മടങ്ങിവരാന്‍ വേണ്ടിയുള്ള ശുപാര്‍ശ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിസ്‌കൂളുകളുടെ പ്രാധാന്യത്തെ അംഗീകരിക്കുന്നതിനൊപ്പം .കോവിഡ് അപകട സാധ്യതയെ  ഇപ്പോഴും  നാം കുറച്ചു കാണരുത്.അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കോവിഡ് 19ന് ‘ഹാപ്പിബര്‍ത്ത് ഡേ’ ആഘോഷിക്കുമ്പോള്‍….

കോവിഡ് -19 ന്റെ ആദ്യ കേസ് അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചിട്ട് ഈ വാരാന്ത്യത്തില്‍ ഒരു വര്‍ഷമാവും.അതിനുശേഷം രണ്ട് ലക്ഷത്തോളം  കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്..4,000 ത്തിലധികം ആളുകള്‍ക്ക്  ജീവനും നഷ്ടമായി.എല്ലാ വിഭാഗത്തിന്റെയും ജീവിതത്തെ കോവിഡ് കീഴ്മേല്‍ മറിച്ചു.

ഈ വേളയില്‍ രണ്ട് ആരോഗ്യ വിദഗ്ധര്‍ അവരുടെ കോവിഡ് അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുകയാണിവിടെ.

ലിമെറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ.കാതറിന്‍ മദര്‍വേ

എപ്പിഡെമിയോളജിസ്റ്റുകള്‍, ഇമ്മ്യൂണോളജിസ്റ്റുകള്‍, തീവ്രപരിചരണ വിദഗ്ധര്‍, പകര്‍ച്ചവ്യാധി വിദഗ്ധര്‍ തുടങ്ങിയവ കുടുംബപ്പേരുകള്‍ പോലെയായ(eg: ഇമ്യൂണോളജിസ്റ്റ് പ്രൊഫ.ലൂക്ക് ഓ നീല്‍) ഒരു കാലമാണ് കടന്നുപോയത്.

എന്നിരുന്നാലും കോവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ അയര്‍ലണ്ടിന് കഴിഞ്ഞതായി ലിമെറിക്  യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ.കാതറിന്‍ മദര്‍വേ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ സമ്മറിനെ നമ്മള്‍ നന്നായി നേരിട്ടു. വീണ്ടും വൈറസെത്തിയപ്പോള്‍ അതിനെയും നമ്മള്‍ ശക്തമായി എതിരിട്ടു.

സാക്ഷിയായത് അപൂര്‍വ്വ ദുരിതക്കാഴ്ചകള്‍ക്ക്

നമ്മുടെ ഇത്തവണത്തെക്രിസ്മസ് നല്ല സമയത്തായിരുന്നില്ല!. എന്നിട്ടും നമ്മള്‍ പതറിയില്ല. ക്രിസ്മസ് കാലത്ത് പുതിയ വൈറസ് വകഭേദങ്ങളുടെ പ്രാധാന്യം നമ്മള്‍ തിരിച്ചറിഞ്ഞില്ല. എല്ലാവര്‍ക്കും ഒരു ബ്രേയ്ക്കും ക്രിസ്മസും വേണമായിരുന്നു. എന്നാല്‍ ആ സമയത്ത് സംഭവിച്ച സാമൂഹിക സമ്പര്‍ക്കവും പകര്‍ച്ചവ്യാധി നിരക്ക് വന്‍തോതിലാക്കി. അത് വളരെ വലിയ ബുദ്ധിമുട്ടുണ്ടാക്കി. കഴിഞ്ഞ 12 മാസത്തിനിടെ ഗുരുതരാവസ്ഥയിലുള്ള നിരവധി രോഗികള്‍ മുന്നിലൂടെ കടന്നുപോയി.എല്ലാവര്‍ക്കും ചികിത്സ നല്‍കി.ഇത് അവരെയും സഹപ്രവര്‍ത്തകരെയും വളരെയധികം ബാധിച്ചു.ഒട്ടേറെ അപൂര്‍വ്വ ദുരിതക്കാഴ്ചകള്‍ക്കും സാക്ഷിയായി.

ഒരേ കുടുംബത്തിലെ അംഗങ്ങളെയൊരുമിച്ച് ഐസിയുവില്‍ കാണാന്‍ കഴിഞ്ഞു.ഒരു കുടുംബാംഗം കിടക്കയില്‍ ആയിരിക്കുമ്പോള്‍ മറ്റൊരാളുടെ ജീവന്‍ നഷ്ടപ്പെടുന്നു… ഇതെല്ലാം വളരെ പ്രയാസകരവും ബുദ്ധിമുട്ടുമുണ്ടാക്കി. ഓരോ മരണവും ഓരോ ജീവിത ദുരന്തങ്ങളായി.- അവര്‍ ഓര്‍ക്കുന്നു.

കോവിഡ് നല്‍കുന്ന പാഠം

പൊതുജനാരോഗ്യം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയാണ് വൈറസ് ബോധ്യപ്പെടുത്തിയതെന്ന് ഡോ.കാതറിന്‍ പറയുന്നു.എല്ലായ്പ്പോഴും നമുക്ക് തയ്യാറെടുക്കാന്‍ കഴിയും എന്നുവെച്ച് വളരെയധികം തയ്യാറാകാന്‍ കഴിയുകയുമില്ല. പൊതുജനാരോഗ്യത്തില്‍നങ്ങള്‍ വളരെയധികം നിക്ഷേപിക്കേണ്ടതുണ്ടെന്ന പാഠം നമ്മള്‍ ദേശീയ- അന്താരാഷ്ട്ര തലത്തില്‍ നമുക്ക് കിട്ടുന്നു.ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചറില്‍ നമ്മള്‍ വളരെയധികം നിക്ഷേപിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നമുക്ക് മുന്നോട്ടുപോകാനാവില്ല.

റീ ഓപ്പണിംഗ് ജാഗ്രതയോടെ മതി…
അടുത്ത 12 മാസത്തിനുള്ളില്‍, ലോകമെമ്പാടും പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭ്യമാകുമെന്ന് ഡോ.കാതറിന്‍  പ്രതീക്ഷിക്കുന്നു. കോവിഡ് -19 മരണനിരക്ക് 1% ആണെന്ന് ഡോ. മദര്‍വേ പറഞ്ഞു.മരണനിരക്ക് ഇത്ര മോശമായ ഒരു പാന്‍ഡെമിക് ഉണ്ടോ സംശയമാണ്. 12 മാസത്തിനുള്ളില്‍ വാക്സിനേഷന്‍ നടത്തുന്നുവെന്നത് ശാസ്ത്രത്തിന്റെ അത്ഭുതകരമായ നേട്ടം തന്നെയാണ്.ഇപ്പോഴത്തെ സാഹചര്യത്തില്‍ റി ഓപ്പണിംഗ് നല്ലതല്ലെന്നും ഡോ.കാതറിന്‍ മദര്‍വേ പറയുന്നു.

ഇമ്യൂണോളജിസ്റ്റ് പ്രൊഫ.ലൂക്ക് ഓ നീല്‍ പറയുന്നത്…

വാക്സിനുകള്‍ കൂടുതലായി ശേഖരിക്കുന്നതില്‍ അയര്‍ലണ്ട് കൂടുതല്‍ ജാഗ്രത കാട്ടേണ്ടിയിരുന്നുവെന്ന് ടിസിഡിയിലെ ഇമ്യൂണോളജിസ്റ്റ് പ്രൊഫ.ലൂക്ക് ഓ നീല്‍ പറയുന്നു.കൂടുതല്‍ വാക്സിനുകള്‍ ലഭിക്കുന്നതിന് വന്‍കിട ഫാര്‍മ കമ്പനികളുമായി സൈഡ് ഡീല്‍ നടത്തണമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിച്ചു.മറ്റ് ഇയു രാജ്യങ്ങള്‍ അത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിസംബര്‍ അവസാനത്തോടെ മൂന്ന് വാക്സിനുകളെത്തുമെന്ന് ആരും കരുതിയിരുന്നില്ല എങ്കിലും  ഓഗസ്റ്റ് അല്ലെങ്കില്‍ സെപ്റ്റംബര്‍ മാസത്തിനുള്ളില്‍ എല്ലായിടത്തും വാക്സിനുകളെത്തുമെന്നും പ്രൊഫ. ഓ നീല്‍ പ്രവചിക്കുന്നു.80% ഐറിഷ് മുതിര്‍ന്നവര്‍ക്കും ജൂണ്‍ അവസാനത്തോടെ വാക്സിന്‍ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം

നേട്ടങ്ങളേറെ,പിഴവുകളും കാണാതെ പോകരുത്

പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്തതില്‍ വന്ന ചില പിഴവുകളും നീല്‍ എടുത്തുപറഞ്ഞു. ഫെയ്‌സ് മാസ്‌കുകളും സുരക്ഷാ കവറുകളും ധരിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം 2020 മെയ് വരെ അയര്‍ലണ്ടില്‍ നല്‍കിയിരുന്നില്ല.

കഴിഞ്ഞ മാര്‍ച്ചില്‍ത്തന്നെ ഇത് നിര്‍ബന്ധമാക്കേണ്ടതായിരുന്നു.എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ വിമുഖത കാട്ടിയതെന്ന് മനസ്സിലാകുന്നില്ല.എന്നിരുന്നാലും നമ്മള്‍ പിന്നീട് നടപടികള്‍ കര്‍ക്കശമാക്കുന്നതില്‍ നമ്മള്‍ മികവുകാട്ടി.യൂറോപ്പില്‍ ഏറ്റവും കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പാക്കിയത് അയര്‍ലണ്ടാണ് . 4300 ജീവനുകള്‍ നഷ്ടമായെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് കുറവാണെന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.യൂറോപ്പിലെ അഞ്ചാമത്തെ കുറഞ്ഞ മരണനിരക്കാണ് നമ്മുടേതെന്ന് അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്
.ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Comments are closed.