head3
head1

ഫേയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ സൈബര്‍ ക്രിമിനലുകളുടെ വെബ്സൈറ്റില്‍

ന്യൂയോര്‍ക്ക് : ഇന്ത്യയിലുള്‍പ്പടെയുള്ള രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് ഫേയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ഹാക്ക് ചെയ്തതായുള്ള വെളിപ്പെടുത്തലുമായി സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ .അര ദശലക്ഷം ഉപയോക്താക്കളുടെ വിശദാംശങ്ങളെല്ലാം ഹാക്കര്‍മാര്‍ അവരുടെ വെബ്‌സൈറ്റില്‍ പോസ്റ്റുചെയ്തുവെന്നും വിദഗ്ധര്‍ വെളിപ്പെടുത്തുന്നു.

അമേരിക്കയിലെ 32 ദശലക്ഷം, യുണൈറ്റഡ് കിംഗ്ഡത്തിലെ 11 ദശലക്ഷം, ഇന്ത്യയിലെ 6 ദശലക്ഷം അക്കൗണ്ടുകളാണ് ഇതിലുള്ളതെന്ന് സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ ഹഡ്‌സണ്‍ റോക്കിന്റെ സിടിഒ അലോണ്‍ ഗാല്‍ പറയുന്നു. ചില കേസുകളില്‍ പൂര്‍ണ്ണമായ പേര്, ലൊക്കേഷന്‍, ജന്മദിനം, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, ബന്ധങ്ങളുടെ നില എന്നിവയെല്ലാം ഉള്‍പ്പെടുന്നു.ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍ ഹഡ്സണ്‍ റോക്ക് പുറത്തുവിട്ടു.വാര്‍ത്താ വെബ്‌സൈറ്റായ ഇന്‍സൈഡറാണ് ഈ ചോര്‍ച്ച ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.

ഇത് 2019ല്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്ത പഴയ ഡാറ്റയാണെന്നും ഓഗസ്റ്റില്‍ കണ്ടെത്തി പരിഹരിച്ചതാണെന്നും ഫേസ്ബുക്ക് വക്താവ് ആന്‍ഡി സ്റ്റോണ്‍ പറഞ്ഞു.എന്നാല്‍ ആ സമയത്ത് ഈ ഉപയോക്താക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടോ എന്ന് ഫേസ്ബുക്ക് വ്യക്തമായിട്ടില്ല.ഫേസ്ബുക്കിലുംഇന്‍സ്റ്റാഗ്രാമിലും ഉടനീളം മറ്റുള്ളവരെ അവരുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് കണ്ടെത്താനുള്ള സംവിധാനം 2019ല്‍ നീക്കംചെയ്തതാണെന്ന് സ്റ്റോണ്‍ വ്യക്തമാക്കി. അത്യാധുനിക സോഫ്‌റ്റ്വെയര്‍ കോഡ് ഉപയോഗിച്ച് ഫേസ്ബുക്കിനെ അനുകരിച്ച് ആളുകളെ ട്രേസ് ചെയ്യാനാകുമായിരുന്നു. ആ ശേഷിയാണ് ഒഴിവാക്കിയത്.

ഹാക്ക് ചെയ്ത സൈറ്റില്‍ ഡാറ്റ സോര്‍ട്ടിംഗ് നടത്തി പോസ്റ്റു ചെയ്യുന്ന ട്വിറ്ററിന്റെ രീതി കുറ്റവാളികള്‍ക്ക് കൂടുതല്‍ ആക്സസ് നല്‍കുന്നതാണെന്ന് ഹഡ്സണ്‍ റോക്കിന്റെ അലോണ്‍ ഗാല്‍ ചൂണ്ടിക്കാട്ടി.ഈ ഡാറ്റ 2019 മുതലുള്ളതാണെങ്കിലും ഹാക്കര്‍മാര്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കും ഇത് ഇപ്പോഴും മൂല്യമുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈബര്‍ കുറ്റവാളികള്‍ സോഷ്യല്‍ എന്‍ജിനീയറിംഗ് ആക്രമണങ്ങള്‍ (ഒരുതരം ഹാക്കിംഗ്) നടത്താന്‍ സമയം ചെലവഴിക്കുന്ന ഡാറ്റയാണിതെന്ന് സോഷ്യല്‍ പ്രൂഫ് സെക്യൂരിറ്റിയുടെ എത്തിക്കല്‍ ഹാക്കറും സിഇഒയുമായ റേച്ചല്‍ ടോബാക്ക് പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ അവയെല്ലാം ഒരിടത്ത് തന്നെ ആക്സസ് ചെയ്യാന്‍ കഴിയുന്ന വിധത്തിലായിരിക്കുകയാണ്. ഇത് സൈബര്‍ ക്രിമിനലുകളുടെ ജോലി എളുപ്പമാക്കിയിരിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.