head3
head1

ഗോള്‍വേ റേസില്‍ ‘സുന്ദരിമണിയായി’ സാന്ദ്ര ഫാളര്‍

ഗോള്‍വേ : ഗോള്‍വേ റേസില്‍ ‘സുന്ദരിമണിയായി’ സാന്ദ്ര ഫാളര്‍ തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡ്രസ്സ്ഡ് ആയി വിജയിച്ചതിനെ തുടര്‍ന്ന് 10,000 യൂറോയുടെ സമ്മാനവും ഈ ഗോള്‍വേക്കാരി നേടി.

ലോറ ഹാനന്റെ കറുത്ത തൊപ്പിയും റോയ്‌സിന്‍ ലിനനെയുടെ ചെമ്പ് നിറത്തിലുള്ള ട്രൗസര്‍ സ്യൂട്ടും ഗോള്‍വേയിലെ പ്രെമോളിയില്‍ നിന്നുള്ള ഷൂസുമായിരുന്നു ഫാളറുടെ വേഷം. മൂന്ന് ജഡ്ജിമാരും ഐകകണ്ഠ്യേനയാണ് ഇവരെ തിരഞ്ഞെടുത്തത്. മികച്ച ഹാറ്റ് വിന്നര്‍ക്കുള്ള 3,000 യൂറോ പുരസ്‌കാരം കാതറിന്‍ ഒ’കോണര്‍ നേടി.

”കുട്ടിക്കാലം മുതല്‍ എല്ലാ വര്‍ഷവും ഫെസ്റ്റിവലില്‍ പങ്കെടുത്തിരുന്നു. എപ്പോഴെങ്കിലും മത്സരത്തില്‍ വിജയിക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതിനാല്‍ ഇതൊരു സ്വപ്ന സാക്ഷാത്കാരമാണ്,”ഫാളര്‍ പറഞ്ഞു.

വാര്‍ഷിക റേസിംഗ് എക്‌സ്ട്രാവാഗന്‍സയുടെ നാലാം ദിവസത്തില്‍ ആയിരക്കണക്കിന് ആളുകള്‍ സാക്ഷിനിര്‍ത്തിയാണ് സമ്മാനദാന ചടങ്ങ് നടത്തിയത്.

കോവിഡ് നിയന്ത്രണങ്ങളില്ലാതെ മൂന്ന് വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തവണ റേസ് നടത്തിയത്. അതേസമയം, വലിയ ഇവന്റുകളിലേക്ക് ആളുകള്‍ക്ക് പൂര്‍ണമായി തിരിച്ചുവന്നിട്ടില്ലെന്ന് ഗോള്‍വേ റേസ്‌കോഴ്‌സിന്റെ മാനേജര്‍ മൈക്കല്‍ മൊളോണി പറഞ്ഞു. ജൂലൈ 31 വരെയാണ് ഗോള്‍വേ റേസ് ഒരുക്കിയിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://galwayraces.com/

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.