head1
head3

അയര്‍ലണ്ടില്‍ ഇന്ന് മുതല്‍ നഴ്സുമാരടക്കമുള്ള 3 ലക്ഷം സിവില്‍, പബ്ലിക് സര്‍വ്വീസ് ജീവനക്കാര്‍ക്ക് ശമ്പളവര്‍ദ്ധനവ്

ഡബ്ലിന്‍ : നഴ്സുമാരടക്കമുള്ള മൂന്ന് ലക്ഷത്തിലേറെ വരുന്ന സിവില്‍, പബ്ലിക് സര്‍വ്വീസ് ജീവനക്കാരുടെ പുതുക്കിയ ശമ്പളക്കരാര്‍ ഇന്ന് ശനിയാഴ്ച പ്രാബല്യത്തില്‍ വരും.എല്ലാ വിഭാഗത്തിനും ശരാശരി 1,000യൂറോയ്ക്ക് മേല്‍ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്നാണ് കരുതപ്പെടു ന്നത്.കരാര്‍ പ്രകാരമുള്ള രണ്ടാമത്തെ വര്‍ദ്ധനവാണിത്.അടിസ്ഥാന ശമ്പളവുമായി ബന്ധപ്പെട്ട പ്രീമിയം, ഓവര്‍ടൈം നിരക്കുകളും വിവിധ അലവന്‍സുകളും ഇതിനൊപ്പം വര്‍ദ്ധിക്കും.ആയിരക്കണക്കിന് പെന്‍ഷന്‍കാര്‍ക്കും വര്‍ദ്ധനവിന്റെ പ്രയോജനം ലഭിക്കും.

ജീവനക്കാര്‍ക്കുള്ള പുതിയ ശമ്പളം നിശ്ചയിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇന്നലെ സര്‍ക്കുലറുകള്‍ പുറത്തിറക്കി.കഴിഞ്ഞ വര്‍ഷാരംഭത്തിലാണ് സര്‍ക്കാരും യൂണിയന്‍ പ്രതിനിധികളും തമ്മില്‍ പുതിയ ശവസ്ഥ ചെയ്തിട്ടുള്ളത്. എച്ച് എസ് ഇയിലെ ഏതാണ്ട് 170,000 ജീവനക്കാര്‍, ഗാര്‍ഡ ,അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പളത്തില്‍ കുറഞ്ഞത് 2 ശതമാനം വര്‍ദ്ധനവാണ് ലഭിക്കുക .

ഇതനുസരിച്ച് വര്‍ഷത്തില്‍ 50,000 യൂറോയില്‍ താഴെ ശമ്പളം വാങ്ങുന്നവര്‍ക്കെല്ലാം 1,000 യൂറോ കൂടും.മാസശമ്പളത്തില്‍ (നികുതിക്ക് മുമ്പ്) 85യൂറോയുടെ വര്‍ദ്ധനവാണിത്. രാജ്യത്തെ സീനിയര്‍ സിവില്‍ സര്‍വീസുകാര്‍ക്കും കണ്‍സള്‍ട്ടന്റ് ഡോക്ടര്‍മാര്‍ക്കും ഉന്നത കോടതികളിലെ ജഡ്ജിമാര്‍ക്കും ആഴ്ചയില്‍ ഏതാണ്ട് 100 യൂറോയുടെ വര്‍ദ്ധനവ് വേതനത്തില്‍ ലഭിക്കും.

ഈ വര്‍ഷം ഇനി രണ്ട് തവണ കൂടി ശമ്പളം വര്‍ധിപ്പിക്കും.

കരാര്‍ വ്യവസ്ഥകള്‍ പ്രകാരം ഓഗസ്റ്റ് ഒന്നാം തിയതി മുതല്‍ ഒരു ശതമാനവും, സെപ്റ്റംബര്‍ ഒന്നാം തിയതി മുതല്‍ വീണ്ടും ലോക്കല്‍ ബാര്‍ഗെയ്നിംഗ് വ്യവസ്ഥകള്‍ പ്രകാരം ഒരു ശതമാനം കൂടി വര്‍ദ്ധനവ് അധികമായി ലഭിക്കും. ഇന്നത്തെ ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെ ഈ വര്‍ഷം ആകെ നാല് ശതമാനം ശമ്പളമാണ് കൂട്ടുക..

ദീര്‍ഘകാല കരാര്‍ പ്രകാരമുള്ള അന്തിമ വര്‍ദ്ധനവ് 2026 ജൂണില്‍ പ്രാബല്യത്തില്‍ വരും. പുതിയ കരാറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് കരുതുന്നപ്പെടുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/FLojnqcbaR1KvFmrgMze6S</a

Comments are closed.