1980കളിലെ വൈറ്റ്, കത്തോലിക്കാ അയര്‍ലണ്ടില്‍ തന്റെ മള്‍ട്ടി കളര്‍ കുടുംബ പാരമ്പര്യം കുട്ടിയെന്ന നിലയില്‍ ഏറെ ബുദ്ധിമുട്ടിച്ചുവെന്ന് ഫിനഗേല്‍ നേതാവ് വെളിപ്പെടുത്തി.
‘ഞാന്‍ വളര്‍ന്നത് വൈറ്റ് മോണോ കള്‍ച്ചറുള്ള അയര്‍ലണ്ടിലാണ്. ‘കറുത്ത നിറവും തമാശ കലര്‍ന്ന പേരുമുള്ള ഗേ ആയിരുന്നു ഞാന്‍’.എങ്കിലും ഏതെങ്കിലും തരത്തിലുള്ള വംശീയ അതിക്രമങ്ങള്‍ക്കോ അതുപോലുള്ള മറ്റെന്തെങ്കിലിനുമോ വിധേയമായിട്ടില്ലെന്ന് വരദ്കര്‍ പറഞ്ഞു.എന്നിരുന്നാലും നിറത്തിന്റെ പേരിലുള്ള ഒരു മാറ്റിനിര്‍ത്തല്‍ ഫീല്‍ ചെയ്തിരുന്നു.അതാകട്ടെ നിങ്ങള്‍ എവിടെ നിന്നാണെന്ന് ആളുകള്‍ ചോദിക്കുന്നത് പോലുള്ള ചെറിയ കാര്യങ്ങളാണ്.”ഞാന്‍ സിറ്റി സെന്ററിലെറോട്ടുണ്ട ആശുപത്രിയിലാണ് ജനിച്ചത്. വളര്‍ന്നത് വെസ്റ്റ് ഡബ്ലിനിലാണ്.വാട്ടര്‍ഫോര്‍ഡിലേക്ക് മടങ്ങിയാലും ഞാന്‍ ഇന്ത്യയിലേക്ക് മടങ്ങിപ്പോകില്ല’.ഇതായിരുന്നു അതിനുള്ള മറുപടി.ഇന്ത്യന്‍ ഡോക്ടറുടെയും വാട്ടര്‍ഫോര്‍ഡിലെ ഡണ്‍ഗര്‍വാനില്‍ നിന്നുള്ള ഐറിഷ് നഴ്സിന്റെയും മകനായി വളര്‍ന്നതാണ് തന്നെ വ്യത്യസ്തനാക്കിയതെന്ന് 42 കാരനായ വരദ്കര്‍ വ്യക്തമാക്കി.
”എന്തിനോടും യോജിക്കുക എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം ചെയ്യാനുണ്ടായിരുന്ന പ്രധാന കാര്യം . അതിനിടയിലാണ് താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് സ്വയം മനസിലാക്കുന്നത്. അതും കൂടുതല്‍ പ്രശ്നമായി. അര്‍ദ്ധ ഇന്ത്യക്കാരനായിട്ടും അങ്ങോട്ടേയ്ക്ക് മടങ്ങാന്‍ കൂടുതല്‍ താല്പര്യം കാണിക്കാത്തതിന്റെ ഒരു മുഖ്യ കാരണവും അതാണ്”.അയര്‍ലണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചരിത്രം സൃഷ്ടിച്ച വ്യക്തിയാണ് വരദ്കര്‍.
കാമിനോ യാത്രാ വേളയിലാണ് സ്വവര്‍ഗ്ഗാനുരാഗിയായി സ്വയം പുറത്തുവരാനുള്ള തീരുമാനമെടുത്തതെന്നും വരദ്കര്‍ ഓര്‍മ്മിച്ചു.തീര്‍ത്ഥാടനത്തില്‍നിന്നും ലഭിച്ച വലിയ ബോധ്യമായിരുന്നു അത്.( യാക്കോബ്ശ്ലീഹായുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന കാമിനോ (Camino de Santiago ) തീര്‍ത്ഥയാത്ര പഴയകാല ഐറിഷ്‌കാര്‍ക്ക് പ്രധാനപ്പെട്ടതായിരുന്നു) ചിന്തിക്കാനും പ്രതികരിക്കാനുള്ള സമയമാണിതെന്ന തിരിച്ചറിവും ആ യാത്രയില്‍ നിന്നും ലഭിച്ചു.
പരസ്പരം പറയേണ്ട കാര്യങ്ങള്‍ തീര്‍ന്നുപോകുന്ന സമയമാണിത്. ”നിങ്ങള്‍ നിങ്ങളുമായി സംഭാഷണം നടത്തണം, അത് വളരെ ഉപയോഗപ്രദമാണെന്നാണ് ഞാന്‍ കണ്ടെത്തിയ സത്യം”. ഉടന്‍ തന്നെ മറ്റൊരു കാമിനോ യാത്ര ഉണ്ടായേക്കാമെന്നും വരദ്കര്‍ വെളിപ്പെടുത്തി.
ചില വിമര്‍ശനങ്ങള്‍ ശരിയാണെന്നും അത് പരിഗണിക്കേണ്ടതുണ്ടെന്നും വിമര്‍ശകരെ സംബന്ധിച്ച് അദ്ദേഹം പറഞ്ഞു. എല്ലാവരും തെറ്റുകള്‍ വരുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ ഫിനഗേലിന്റെ പ്രകടനത്തെക്കുറിച്ച് വരദ്കര്‍ പ്രതികരിച്ചു.
തുറന്നടിച്ചു സംസാരിക്കുന്നതാണ് തന്റെ സ്വഭാവത്തിലെ ഒരു പോരായ്മയെന്ന് വരദ്കര്‍ പറഞ്ഞു. ”അങ്ങനെ പറയുമ്പോള്‍ ചിലപ്പോള്‍ മൂര്‍ഛയേറും. അപ്പോള്‍ ഉദ്ദേശിക്കാത്ത അര്‍ഥങ്ങളും അതില്‍ കൈവരും.,എനിക്ക് കൂടുതല്‍ നന്നായി കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്”.വരദ്കര്‍ ആർ ടി ഇ യിലെ ഒരു പ്രോഗ്രാമിൽ പറയുന്നു
ഐറിഷ് മലയാളി ന്യൂസ്
https://chat.whatsapp.com/
Comments are closed.