head3
head1

യു കെ റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് പ്രസിഡണ്ടായി മലയാളി നഴ്സ് ബിജോയ് സെബാസ്റ്റ്യന്‍

ഡബ്ലിന്‍ : റോയല്‍ കോളേജ് ഓഫ് നഴ്സിംഗ് (ആര്‍ സി എന്‍) പുതിയ പ്രസിഡണ്ടായി ആലപ്പുഴ പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്‍.

ക്രിട്ടിക്കല്‍ കെയറില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ നഴ്‌സും മലയാളിയുമായ ബിജോയ് സെബാസ്റ്റ്യനാണ് അപൂര്‍വമായ നേട്ടം യൂ കെയിലെ മലയാളി നഴ്സുമാരുടെ പിന്തുണയില്‍ നേടിയത്.

ലോകാരോഗ്യ സംഘടനയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ലണ്ടന്‍ സൗത്ത്ബാങ്ക് സര്‍വകലാശാലാ ഹെല്‍ത്ത് കെയര്‍ മോഡലിംഗ് പ്രൊഫസറുമായ അലിസണ്‍ ലിയറിയാണ് ഡെപ്യൂട്ടി പ്രസിഡന്റ്. 2025 ജനുവരി ഒന്നിന് അവര്‍ രണ്ടാളും ചുമതലയേല്‍ക്കും.

യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിലെ സ്റ്റാഫാണ് ബിജോയ് സെബാസ്റ്റ്യന്‍. യു കെയിലെ ഇന്റര്‍നാഷണല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി അസോസിയേഷന്‍ ഫോറം നെറ്റ്വര്‍ക്കിന്റെ ചെയര്‍മാനുമാണ്.

2011 മാര്‍ച്ചിലാണ് ബിജോയ് കേരളത്തില്‍ നിന്ന് യുകെയിലേക്ക് താമസം മാറ്റിയത്.പ്രൊഫൈല്‍ ഉയര്‍ത്താനും കരിയറില്‍ അഭിവൃദ്ധിപ്പെടാനും ജോലിസ്ഥലത്ത് അവര്‍ നേരിടുന്ന തടസ്സങ്ങള്‍ പരിഹരിക്കാനും നഴ്‌സിംഗ് സ്റ്റാഫുകള്‍ക്ക് എന്നും തുണയാണ് ബിജോയ് സെബാസ്റ്റിയനെന്ന് ആര്‍ സി എന്‍ പറയുന്നു.

അഭിമാനകരമായ വന്‍ ബഹുമതിയാണ് പുതിയ പദവിയെന്ന് ബിജോയ്് സെബാസ്റ്റ്യന്‍ പറഞ്ഞു.നഴ്‌സിംഗ് പ്രൊഫഷന് കൂടുതല്‍ മൂല്യവത്തുംൃആദരവുമുണ്ടാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2022-ല്‍ നഴ്സുമാരുടെ പണിമുടക്കിനെ തുടര്‍ന്ന് മാറ്റിവെച്ച തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 14നും നവംബര്‍ 11നും ഇടയിലായിരുന്നു നടന്നത്.സ്വതന്ത്ര പാനലാണ് വോട്ടെണ്ണലും പരിശോധനയും നടത്തിയത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.