ഡബ്ലിന്‍ : അയര്‍ലണ്ടില്‍ മൂന്നരലക്ഷത്തോളം റിമോട്ട് വര്‍ക്കിംഗ് ജോലികള്‍ കാണാമറയത്തെന്ന് റിപ്പോര്‍ട്ട്.വ്യക്തികള്‍ക്കും തൊഴിലുടമകള്‍ക്കും റിമോട്ട് വര്‍ക്കിംഗില്‍ പരിശീലനം നല്‍കി പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമായ ഗ്രോ റിമോട്ടിന്റെ ഗവേഷണ റിപ്പോര്‍ട്ടാണ് ഇത്രയധികം ജോലികള്‍ രാജ്യത്ത് ലഭ്യമാകാനുണ്ടെന്ന് വ്യക്തമാക്കുന്നത്.യൂറോഫൗണ്ട് 2024 ലെ ഇ യുവിലെ ജീവിത നിലവാര സര്‍വേയെ അടിസ്ഥാനമാക്കി നടത്തിയ സര്‍വ്വേയിലാണ് ഈ കണ്ടെത്തല്‍. നിലവില്‍ ഓഫീസുകളിലെത്തി ജോലി ചെയ്യുന്നവരെ കൂടാതെ പതിനായിരങ്ങള്‍ക്ക് അയര്‍ലണ്ടില്‍ ഇപ്പോള്‍ തന്നെ അവസരം നല്‍കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അയര്‍ലണ്ടിലെ ടെലിവര്‍ക്കബിള്‍ ജോലികളില്‍ 72.5% മാത്രമേ നിലവില്‍ റിമോട്ടായോ ഹൈബ്രിഡായോ നടക്കുന്നുള്ളു. 27.5% ജോലികളും ഓഫീസ് അധിഷ്ഠിതമായി തുടരുകയാണെന്നും സര്‍വ്വേ കണ്ടെത്തി.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ ജോലികളില്‍ മൂന്നിലൊന്ന് പൂര്‍ണ്ണമായും റിമോട്ട് റോളുകളിലേക്ക് മാറ്റാനാകും.അതുവഴി 1,00,000 റിമോട്ട് ജോലികള്‍ പുതുതായി സൃഷ്ടിക്കാമെന്ന് പഠനം പറയുന്നു.ഇത് പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കും.
ഏതാണ്ട് 150 മില്യണ്‍ യൂറോ ഈ മേഖലയില്‍ വരുമാനമായെത്തും. കമ്മ്യൂണിറ്റി ഇടപെടല്‍ വര്‍ദ്ധിപ്പിക്കാനും,കാര്‍ബണ്‍ ഉദ്വമനം ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.വിപണിയിലെ വിദൂര ജോലികളുടെ അനുപാതം വര്‍ദ്ധിപ്പിക്കുന്നതിന് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ഏജന്‍സി സ്ഥാപിക്കണമെന്ന് ഗ്രോ റിമോട്ടിന്റെ സഹസ്ഥാപകയും ചെയര്‍മാനുമായ ട്രേസി കിയോഗ് ആവശ്യപ്പെട്ടു.
ഈ 100,000 ജോലികളില്‍ 10,000 എണ്ണം സൃഷ്ടിച്ചാല്‍ പോലും നികുതിദായകര്‍ക്കും 130 മില്യണ്‍ യൂറോ ലാഭം നല്‍കുന്നതായിരിക്കുമെന്നും ഇവര്‍ പറയുന്നു.എന്നാല്‍ ഇതിന് സാധിക്കണമെങ്കില്‍ നിലവിലെ സംവിധാനത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.