ചൈല്‍ഡ് കെയര്‍ ഫീസിന്റെ വര്‍ധനവില്‍ നിന്നും രക്ഷിതാക്കള്‍ക്ക് ആശ്വാസം
സര്‍ക്കാര്‍ സ്കീമിനൊപ്പം 94% സര്‍വ്വീസ് പ്രൊവൈഡര്‍മാരും
ഡബ്ലിന്‍ : ഭാരിച്ച ജീവിതച്ചെലവ് മൂലം വലയുന്ന രക്ഷിതാക്കള്‍ക്ക് സര്‍ക്കാരിന്റെ കൈത്താങ്ങ് ഉടന്‍ ലഭിച്ചു തുടങ്ങും. സര്‍ക്കാരിന്റെ 221 മില്യണ്‍ യൂറോയുടെ തണലിലേറി ചൈല്‍ഡ് കെയര്‍ ഫീസില്‍ ഭാരം ഒഴിവാക്കാനുള്ള സൗകര്യമാണ് മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്.
രാജ്യത്തെ 94 ശതമാനം ഏര്‍ളി ലേണിംഗ് സ്കൂള്‍ ഏജ് ചൈല്‍ഡ് കെയര്‍ പ്രൊവൈഡര്‍മാരും മേയ്-ഓഗസ്റ്റ് കാലയളവില്‍ ട്രാന്സിഷന് ഫണ്ടിംഗിനായി സൈന്‍ അപ്പ് ചെയ്തിട്ടുണ്ട്. കരാര്‍ ഒപ്പിടാന്‍ പ്രൊവൈഡര്‍മാര്‍ക്ക് ഓഗസ്റ്റ് വരെ സമയമുണ്ട്. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ കരാര്‍ അവസാനിക്കും. എല്ലാ സേവനദാതാക്കളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിന്റെ ഫണ്ടിംഗ് സ്കീമിലേക്ക് സൈന്‍ അപ്പ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ കരാറുകള്‍ പ്രകാരം 2023 ഓഗസ്റ്റ് അവസാനം വരെ കഴിഞ്ഞ വര്‍ഷം സെപ്തംബറിലെ അതേ ഫീസ് തന്നെ നല്കിയാല് മതിയാകും.
അതിനിടെ ചൈല്‍ഡ് കെയര്‍ സൗകര്യങ്ങള്‍ക്കായുള്ള പുതിയ ‘കോര്‍ ഫണ്ടിംഗ്’ നിര്‍ദ്ദേശങ്ങളില്‍ ഫെഡറേഷന് ഓഫ് ഏര്‍ലി ചൈല്‍ഡ് കെയര്‍ പ്രൊവൈഡേഴ്സ് (എഫ് ഇ സി പി) ലെയിന്‍സ്റ്റര്‍ ഹൗസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു
പണപ്പെരുപ്പ നിരക്ക് 32 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലായതോടെ നൂറുകണക്കിന് ലോക്കല്‍ സര്‍വ്വീസുകള്‍ അടച്ചുപൂട്ടലിന്റെ ഭീഷണിയിലാണെന്ന് ഫെഡറേഷന് പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ മൂന്നിലൊന്ന് ചൈല്‍ഡ് കെയര്‍ ദാതാക്കളും ഇസിസിഇ സര്‍വ്വീസുകളാണ്. കോവിഡിന് മുമ്പുതന്നെ ഇവ ദുര്‍ബലമാണ്. ഉയര്‍ന്ന പണപ്പെരുപ്പം, കുറഞ്ഞ ഫണ്ടിംഗ്, സ്റ്റാഫ് ഷോര്‍ട്ടേജ്, നിയന്ത്രണ സമ്മര്‍ദ്ദങ്ങള്‍ എന്നിവ മൂലം പല സര്‍വ്വീസുകളും സാമ്പത്തിക ബുദ്ധിമുട്ടിലാണ്. ഇത് പരിഹരിക്കാന്‍ ഇസിസിഇ സ്കീമില്‍ ഓരോ കുട്ടിക്കും 100 യൂറോ സബ്സിഡി നല്‍കണമെന്നും എഫ് ഇ സി പി പ്രസിഡന്റ് എലൈന്‍ ഡണ്‍ ആവശ്യപ്പെടുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.