വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ചിത്രം രണ്ടിന്റെ രസകരമായ ട്രെയ്ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ‘രണ്ട്’ സംവിധാനം ചെയ്യുന്നത് സുജിത് ലാല്‍ ആണ്. സമകാലീന രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ചുറ്റിപറ്റി ഒരുക്കിയ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് ചിത്രം.
ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത് അന്നാ രാജനാണ്. ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍, സുധി കോപ്പ, എന്നിവരാണ് മറ്റുള്ള പ്രധാന താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ബിനുലാല്‍ ഉണ്ണിയാണ്. ചിത്രം ഡിസംബര്‍ 10ന് പ്രേക്ഷകരിലേക്ക് എത്തും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy</a
Comments are closed.