മലയാളികളുടെ പ്രീയ താരം ഫഹദ് ഫാസിലിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ‘പുഷ്പ’. അല്ലു അര്‍ജുന്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ പ്രതിനായകനായാണ് ഫഹദ് എത്തുന്നത്. രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഈ മാസം 17നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആറിന് റിലീസ് ചെയ്യാനിരിക്കെ അതിനു മുന്നോടിയായി ട്രെയ്‌ലറിന്റെ ഒരു പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. 26 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ടീസര്‍ ആരാധകരില്‍ ആവേശം വര്‍ധിപ്പിക്കുന്നതാണ്.
ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് എത്തുന്നത്. രഷ്മിക മന്ദാനയാണ് നായിക. മൈത്രി മൂവി മേക്കേഴ്‌സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്. സംഗീതം ദേവി ശ്രീ പ്രസാദ്. കളറിസ്റ്റ് എം രാജു റെഡ്ഡി. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തും.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy
Comments are closed.