ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജും, പൃഥ്വിരാജും, ഷീലു എബ്രഹാമും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാര്‍’. ഈ മാസം 29ന് കേരളത്തിലെ തിയേറ്ററുകളില്‍ ആദ്യം പ്രദര്‍ശനത്തിനെത്തുന്ന ചിത്രമാവും ‘സ്റ്റാര്‍’. ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ഗണത്തില്‍ പെടുന്ന സിനിമ ആയിരിക്കും ‘സ്റ്റാര്‍’ എന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
‘Burst of Myths’ എന്ന ടാഗ് ലൈനില്‍ ഇറങ്ങുന്ന ചിത്രത്തിന് അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തില്‍ മതത്തിന്റെ പേരില്‍ കെട്ടിപ്പൊക്കിയ പല കാഴ്ചപ്പാടുകളെയും യുക്തിയാല്‍ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയിലെ പ്രധാന മുഹൂര്‍ത്തങ്ങള്‍ എന്ന് ട്രെയിലറിലൂടെ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. ജോജു ജോര്‍ജും, ഷീലു അബ്രഹാമും മുഖ്യവേഷത്തില്‍ എത്തുന്ന ‘സ്റ്റാര്‍’ല്‍ അതിഥി താരമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ, ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ് സോമശേഖരന്റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തന്‍മയ് മിഥുന്‍,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.