head3
head1

അയര്‍ലണ്ടിലേക്കുള്ള വരുന്ന വിദേശ സൈക്യാട്രി നഴ്സുമാര്‍ക്ക് ആര്‍ സി എസ് ഐ ആപ്ടിറ്റിയൂഡ് ടെസ്റ്റിന് എന്‍ എം ബി ഐ അനുമതി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ സൈക്യാട്രിക് (മെന്റല്‍ ഹെല്‍ത്ത്) ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ നഴ്‌സുമാര്‍ക്കുള്ള ആര്‍ സി എസ് ഐ അഭിരുചി പരീക്ഷയ്ക്ക് നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ട് (എന്‍ എം ബി ഐ) അംഗീകാരം നല്‍കി.

സൈക്യാട്രിക് ഡിവിഷന്‍ ഡിസിഷന്‍ ലെറ്റര്‍ കൈവശമുള്ള ഏതൊരു അപേക്ഷാര്‍ത്ഥിക്കും ഈ ആപ്്ടറ്റിയൂഡ് ടെസ്റ്റ് എഴുതാന്‍ അവസരമുണ്ട്.

വിദേശ സൈക്യാട്രി നഴ്സുമാര്‍ക്കുള്ള ആര്‍ സി എസ് ഐയുടെ എഫ് എന്‍ എം ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് : എന്ത് ,എങ്ങനെ… എങ്ങനെ തയ്യാറെടുക്കണം

അയര്‍ലണ്ടില്‍ സൈക്യാട്രി നഴ്സായി ജോലി ലഭിക്കുന്നതിന് നിലവില്‍, വിദേശ രജിസ്ട്രേഷന്‍ ഉള്ള ആര്‍ സി എസ് ഐയുടെ എഫ് എന്‍ എം ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വിജയിക്കേണ്ടതുണ്ട്.

രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നതിനാണ് എന്‍ എം ബി ഐ മുന്‍ഗണന നല്‍കുന്നത്. എന്‍ എം ബി ഐയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സാധിക്കുമോയെന്ന വിലയിരുത്തലായിരിക്കും ഈ ടെസ്റ്റ്.ടെസ്റ്റിന്റെ രണ്ട് പാര്‍ട്ടുകളും ഡബ്ലിനിലെ ഓപ്പണ്‍സ് സ്മര്‍ഫിറ്റ് ബില്‍ഡിംഗിലുള്ള ബ്യൂമോണ്ട് ഹോസ്പിറ്റലിലാകും നടക്കുക.

2022 സെപ്തംബറില്‍ എന്‍ എം ബി ഐ അംഗീകരിച്ച ഈ ടെസ്റ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ :

ടെസ്റ്റ് എഴുതാന്‍…

ടെസ്റ്റിന് അപേക്ഷിക്കുന്നതിന്, കാലികമായ എന്‍ എം ബി ഐ ഡിസിഷന്‍ ലെറ്റര്‍ ഉണ്ടായിരിക്കണം.ആര്‍ സി എസ് ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് രേഖപ്പെടുത്താത്ത ഡിസിഷന്‍ ലെറ്ററാണ് അപേക്ഷകന്റെ പക്കലുള്ളതെങ്കില്‍ എന്‍ എം ബി ഐയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് പിന്നീട് ലഭിച്ച ഇ മെയില്‍ കൂടി അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം.

പരീക്ഷയുടെ ഘടന

രണ്ട് ഭാഗങ്ങളാണ് ടെസ്റ്റിനുള്ളത്.

പാര്‍ട്ട് ഒന്ന് – തിയറി/നോളജ് ടെസ്റ്റ് /എം സി ക്യു ആണ് പാര്‍ട്ട് ഒന്നിലുള്ളത് . ഇത് വിജയിച്ചാല്‍ മാത്രമേ സെക്കന്റ് പാര്‍ട്ട് എഴുതാനാകൂ
പാര്‍ട്ട് രണ്ട് –പ്രാക്ടിക്കല്‍/ഒ എസ് സി ഇ ടെസ്റ്റ് ആണ് പാര്‍ട് രണ്ടിലുള്ളത്

എന്‍ എം ബി ഐ മാനദണ്ഡങ്ങളും നഴ്‌സ് രജിസ്ട്രേഷന്‍ വിദ്യാഭ്യാസ പ്രോഗ്രാമുകളുടെ ആവശ്യകതകളും അടിസ്ഥാനമാക്കിയുള്ളതാകും ടെസ്റ്റിന്റെ രണ്ട് ഭാഗങ്ങളും.സൈക്യാട്രിക് നഴ്‌സായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിങ്ങളുടെ സാധ്യതയും അനുയോജ്യതയുമാണ് ടെസ്റ്റിലൂടെ പരിശോധിക്കുന്നത്.

രണ്ടു തവണ വീതം അവസരം

ടെസ്റ്റിന്റെ ഓരോ പാര്‍ട്ടിലും രണ്ട് തവണ അറ്റെംപ്റ്റ് നടത്താന്‍ അവസരമുണ്ടാകും

തിയറി ടെസ്റ്റ് രണ്ടാം തവണ പൂര്‍ണ്ണമായി ആവര്‍ത്തിക്കേണ്ടി വരും. എന്നാല്‍ പ്രാക്ടിക്കലില്‍ ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ട ഭാഗം മാത്രം പരീക്ഷിച്ചാല്‍ മതിയാകും. ഇതിന് തയ്യാറെടുക്കാന്‍ രണ്ടാഴ്ച സമയം ലഭിക്കും

കൂടുതല്‍ വിവരങ്ങള്‍ക്കും ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിനും, ആര്‍ സി എസ് ഐ വെബ്സൈറ്റ് സന്ദര്‍ശിക്കാം.ഡിസിഷന്‍ ലെറ്ററുകളുടെ സാധുതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വെബ്സൈറ്റില്‍ നിന്നും ലഭിക്കും.https://www.rcsi.com/dublin/professional-cpd/nursing-and-midwifery/overseas-aptitude-test-psychiatric/overview

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/HjeNHMup1Z8Kb0G2aPv4Ni

Comments are closed.