head1
head3

അഡാര്‍ ലൗ നായികയുടെ ബോളിവുഡ് ചിത്രം ‘ശീദേവി ബംഗ്ലാവ്’ റീലീസിംഗിനൊരുങ്ങുന്നു

കൊച്ചി :മലയാളി താരം പ്രിയ പ്രകാശ് വാര്യരെ നായികയാക്കി മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ‘ശ്രീദേവി ബംഗ്ലാവി’ ന്റെ മൂന്നാം ട്രെയ്ലര്‍ മോഹന്‍ലാല്‍ തന്റെ ഫേസ് ബുക്കിലൂടെ റിലീസ് ചെയ്തു.ഒരു ‘അഡാര്‍ ലൗ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ‘ശ്രീദേവി ബംഗ്ലാവ്’ . ചിത്രം ഉടന്‍ റീലിസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തിലെ നായകനായ അര്‍ബാസ് ഖാന്റെ ഫൈറ്റ് രംഗങ്ങളും ഒരു ഐറ്റം ഡാന്‍സിന്റെ ഭാഗങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ട്രെയിലര്‍. ചിത്രത്തിന്റെ ആദ്യ രണ്ട് ട്രെയിലറുകളും ശ്രദ്ധേയമായിരുന്നു.

അതീവ ഗ്ലാമറസായിട്ടാണ് പ്രിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമയിലെ പ്രിയയുടെ ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലായിരുന്നു. പ്രിയംഷു ചാറ്റര്‍ജി,അസീം അലി ഖാന്‍,മുകേഷ് ഋഷി, ലീ നിക്കോളാസ് ഹാരീസ് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി,നായിക പ്രിയ പ്രകാശ് വാര്യര്‍, ഛായാഗ്രാഹകന്‍ സിനു സിദ്ധാര്‍ഥ്,എഡിറ്റര്‍ ബാബു രത്നം, സംഗീതം ഫോര്‍ മ്യൂസിക്ക് എന്നിവരടക്കം മലയാളികളുടെ കയ്യൊപ്പ് ചാര്‍ത്തിയ സിനിമയാണ് ‘ശ്രീദേവി ബംഗ്ലാവ്’.

ആറാത് എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ചന്ദ്രശേഖര്‍ എസ് കെ,റോമന്‍ ഗില്‍ബര്‍ട്ട്,ജറോം ജോസഫ്,മനീഷ് നായര്‍,രാജന്‍ ഗുപ്ത എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്റെ ഗാനരചന -ആരാഫത്ത് മെഹമൂദ്, കോറിയോഗ്രാഫര്‍-മുദാസര്‍ ഖാന്‍,കോസ്റ്റ്യും-കാമി,സ്റ്റില്‍സ്-സുരേഷ് മെര്‍ലിന്‍ എന്നിവരുമാണ്. ലണ്ടന്‍,ബാങ്കോക്ക്,മുംബൈ എന്നിവിടങ്ങളിലായിരുന്നു സിനിമാ ചിത്രീകരണം.

‘ ഇതൊരു സസ്പെന്‍സ് ത്രില്ലറാണ്. ശ്രീദേവി എന്ന പേര് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.വിവാദങ്ങളോട് പ്രതികരിച്ചു സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.

സൂപ്പര്‍ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവി’ല്‍ താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ പ്രകാശ് വാര്യര്‍ വെളിപ്പെടുത്തി. മോഹന്‍ലാലിനെ നായകനാക്കി ഭഗവാന്‍ എന്ന ചിത്രം പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്തിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.