ഡബ്ലിന്‍ : പലചരക്ക് സാധനങ്ങളുള്‍പ്പടെയുള്ള നിത്യോപയോഗ വസ്തുക്കളുടെ വില റോക്കറ്റിനേക്കാള്‍ വേഗത്തില്‍ കുതിയ്ക്കുന്നു. ഇന്ധന, ഊര്‍ജ്ജ വില വര്‍ധന മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കു താങ്ങാവുന്നതിലും അപ്പുറമാണ് ഇപ്പോഴത്തെ വിലക്കയറ്റം. പകര്‍ച്ചവ്യാധിയേക്കാള്‍ മാരകമാണ് പണപ്പെരുപ്പവും വിലക്കയറ്റവുമെന്നാണ് ജനം പറയുന്നത്.
പലചരക്ക് സാധനങ്ങളുടെ വില 3.7 ശതമാനമാണ് വര്‍ധിച്ചത്. 2013 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണിതെന്ന് കാന്താറിന്റെ ഗവേഷണം പറയുന്നു. ഊര്‍ജ്ജത്തിന്റെ വില വര്‍ധനവ് എത്ര വേഗത്തിലാണ് ഉപഭോക്താക്കളുടെ പോക്കറ്റിലേയ്ക്കെത്തുന്നതെന്ന് വ്യക്തമാക്കുന്നതാണ് മാര്‍ച്ച് 20 വരെയുള്ള 12 ആഴ്ചകളില്‍ കാന്താര്‍ നടത്തിയ ഗവേഷണം. ഭക്ഷ്യ ഉല്‍പ്പാദകര്‍ക്ക് അവരുടെ സാധനങ്ങള്‍ വളര്‍ത്തുന്നതിനും നിര്‍മ്മിക്കുന്നതിനും കയറ്റുമതി ചെയ്യുന്നതിനുമുള്ള ചെലവുകളെയെല്ലാം ഉയര്‍ന്ന ഊര്‍ജ്ജ വില ബാധിച്ചതായി കാന്താര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ സമയം, പലചരക്ക് സാധനങ്ങളുടെ പണപ്പെരുപ്പം വെറും 0.9% മാത്രമായിരുന്നുവെന്ന് കാന്താര്‍ പറയുന്നു. 30,000 -ത്തിലധികം ഉല്‍പ്പന്നങ്ങളുടെ വിലകള്‍ വിശകലനം ചെയ്താണ് പണപ്പെരുപ്പത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നതെന്ന് കാന്താര്‍ പറഞ്ഞു.
കഴിഞ്ഞ 12 ആഴ്ചയ്ക്കിടെ ബ്രെഡ്, ബട്ടര്‍, ടോയ്‌ലറ്റ് പേപ്പര്‍ തുടങ്ങിയ സ്റ്റേപ്പിളുകളുടെ ശരാശരി വിലയില്‍ വലിയ വര്‍ദ്ധനവുണ്ടായി.മാവിന്റെയും ഗ്യാസിന്റെയും കുതിക്കുന്ന വില വര്‍ദ്ധനവില്‍ പകച്ചുനില്‍ക്കുകയാണ് വ്യാപാരികള്‍ പോലും. റൊട്ടിക്കായി ഉപയോഗിക്കുന്ന പ്രീമിയം മാവിന്റെ വില കഴിഞ്ഞ കുറച്ച് മാസങ്ങളായി അന്താരാഷ്ട്ര വിപണികളില്‍ കുതിച്ചുയരുകയാണ്.
അയര്‍ലണ്ടില്‍ മാവ് ഉല്‍പ്പാദിപ്പിക്കുന്നില്ല. അതിനാല്‍ യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ്. വില വര്‍ധിച്ചതോടെ ജനപ്രിയ ഓഫറുകളൊക്കെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും അപ്രത്യക്ഷമായി.
മൊത്തത്തിലുള്ള ഉയര്‍ന്ന ചെലവ് കാരണമാണ് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഓഫറുകളുടെ എണ്ണം കുറഞ്ഞതെന്ന് വ്യാപാരികള്‍ പറയുന്നു.
ചില്ലറ വ്യാപാരികളുടെയും ഷോപ്പര്‍മാരുടെയും ചെലവ് വര്‍ദ്ധിച്ചതിനാല്‍, സൂപ്പര്‍മാര്‍ക്കറ്റ് വിലകളും ഉയര്‍ന്നുവെന്ന് കാന്താര്‍ സീനിയര്‍ റീട്ടെയില്‍ അനലിസ്റ്റ് എമര്‍ ഹീലി പറഞ്ഞു.
വിതരണ ശൃംഖലയിലെ സമ്മര്‍ദ്ദം മൂലം പലചരക്ക് വ്യാപാരികള്‍ പ്രമോഷനില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ 5.7% കുറവുണ്ടായെന്ന് ലോംഗ്‌ഫോര്‍ഡ് ആസ്ഥാനമായുള്ള പാറ്റ് ദ ബേക്കറിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡെക്ലാന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ് പറഞ്ഞു.
ഓണ്‍ലൈന്‍ വിഹിതം കൂടി
2018 മുതല്‍, പലചരക്ക് വിപണിയിലെ ഓണ്‍ലൈന്‍ വിഹിതം 3.1% പോയിന്റ് വര്‍ദ്ധിച്ചതായും കാന്താര്‍ പറയുന്നു. അയര്‍ലണ്ടിന്റെ പലചരക്ക് വിപണിയിലെ ഏറ്റവും കൂടിയ വിഹിതം ഡണ്ണസ് സ്റ്റോറുകള്‍ (22.4%) കൈവശപ്പെടുത്തിയതായി കാന്താര്‍ ഡാറ്റ പറയുന്നു. സൂപ്പര്‍വാല്യുവിന് 21.6%, ടെസ്‌കോയ്ക്ക് 21.3%, ലിഡിലിന് 13%, ആല്‍ഡിക്ക് 12.4% എന്നിങ്ങനെയും പങ്കാളിത്തം ലഭിച്ചെന്നും കാന്താര്‍ നിരീക്ഷിക്കുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.