പൂക്കളമിടല്‍ മല്‍സരം തുടങ്ങി ഒട്ടേറെ കലാ സാംസ്കാരിക പരിപാടികളാണ് വെക്സ്ഫോര്‍ഡില്‍ ഇത്തവണ ഓണത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.
രാവിലെ ഒമ്പതു മുതല്‍ കുട്ടികള്‍ക്കുള്ള വിവിധ മല്‍സരങ്ങള്‍ ആരംഭിക്കും. മിഠായി പെറുക്കല്‍, കസേര കളി, ലെമണ്‍ സ്പൂണ്‍ റേസ് എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുക. പത്തരയ്ക്കാണ് ആഘോഷ പരിപാടികളുടെ ഔദ്യോഗികമായ ഉദ്ഘാടനം നടക്കുക.
ഏയ്ഞ്ചല്‍ മരിയ ബോബിയുടെ പ്രാര്‍ഥനാ ഗീതത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉദ്ഘാടനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം എന്നിവ നടക്കും. തുടര്‍ന്ന് മാളവിക മനോജ്, ഓണത്തിന്റെ കഥ പറയും. അതിനു ശേഷം എല്ലാവരും ചേര്‍ന്ന് ഓണപ്പാട്ടുകള്‍ പാടി മാവേലിയെ വരവേല്‍ക്കും.
11ന് തിരുവാതിരകളി അരങ്ങേറും. 11.30 മുതല്‍ മുതിര്‍ന്നവര്‍ക്കുള്ള ഇന്‍ഡോര്‍ മല്‍സരങ്ങള്‍ (മിഠായി പെറുക്കല്‍, കസേര കളി, ലെമണ്‍ സ്പൂണ്‍ റേസ്) നടക്കും. 12.30ന് വടംവലി.
ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ. തുടര്‍ന്ന് രണ്ടര മുതല്‍ വിവിധ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ നടക്കും.
കുട്ടികള്‍ക്കും (ഡാന്‍സ്, പാട്ട്), മുതിര്‍ന്നവര്‍ക്കും (ഡാന്‍സ്, പാട്ട്) പ്രത്യേക മല്‍സരങ്ങളാണ് നടത്തുക. തുടര്‍ന്ന് സമ്മാനവിതരണം നടക്കും. വൈകിട്ട് നാലരയ്ക്ക് വെക്സ്ഫോര്‍ഡ് സിംഗേഴ്സിന്റെ ഗാനമേളയും ഉണ്ടായിരിക്കും.
ഇതിന് മുമ്പുള്ള ദിവസങ്ങളില്‍ വിവിധ കായിക മല്‍സരങ്ങളും അരങ്ങേറും. എന്നിസ് കോര്ത്തിയുമായുള്ള വെക്സ്ഫോര്‍ഡിന്റെ ക്രിക്കറ്റ് മാച്ച്, ബാഡ്മിന്റണ്‍, കാരംസ് മല്‍സരങ്ങളുമാണ് പ്ലാന്‍ ചെയ്തിട്ടുള്ളതെന്നും സംഘാടകര്‍ അറിയിച്ചു.
കലാപരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് wexfordonam@gmail.com എന്ന മെയിലിലേക്ക് വിവരം അറിയിക്കാവുന്നതാണ്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.