“സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍” എന്ന പേരില്‍ പ്രവീണ്‍ സുകുമാരന്‍ സംവിധാനം ചെയ്ത് സുര്‍ജിത് ഗോപിനാഥ്, ജിജോയ് പി. ആര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന മലയാളം സിനിമ, ‘കേവ് ഇന്ത്യ’ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ആഗസ്റ്റ് 19ന് റിലീസ് ചെയ്തു.
2018ലെ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ ലാംഗ്വേജ് മൂവി ഫെസ്റ്റിവലില്‍ തിരഞ്ഞെടുക്കപ്പെട്ട 14 സിനിമയില്‍ ഒന്നായിരുന്നു ഈ സിനിമ.
സുര്‍ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രം 60 വയസുകാരനായ ഫിലോസഫി പ്രൊഫസറാണ്. കേന്ദ്ര കഥാപാത്രത്തിന്റെ ആത്മ സംഘര്‍ഷങ്ങളും അവയ്ക്ക് ഉത്തരം തേടിയുള്ള യാത്രയുമാണ് ചിത്രത്തിന്റെ പ്രമേയം.
കഥയും തിരക്കഥയും സംവിധായകന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. അപ്പു പ്രഭാകറാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
Comments are closed.