head1
head3

ആയുധച്ചിലവ് ജി.ഡി.പിയുടെ 2 ശതമാനമാക്കി ഉയര്‍ത്തിയതിനെതിരെ മാര്‍പാപ്പ

റോം: നാറ്റോ ആവശ്യപ്പെട്ട പ്രകാരം ഇറ്റലിയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ ആയുധച്ചിലവ് ജിഡിപിയുടെ 2 ശതമാനം ഉയര്‍ത്താന്‍ തീരുമാനിച്ചതായി കേട്ടപ്പോള്‍ തനിക്ക് ലജ്ജ തോന്നിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റാലിയന്‍ വുമണ്‍സ് സെന്ററില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് മാര്‍പാപ്പയുടെ പരാമര്‍ശം.

കൂടുതല്‍ ആയുധങ്ങള്‍ , കൂടുതല്‍ ഉപരോധങ്ങള്‍, കൂടുതല്‍ സൈനിക സഖ്യങ്ങള്‍ എന്നിവയിലൂടെയല്ല നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടത്, മറിച്ച് മികച്ച അന്താരാഷ്ട്ര ബന്ധങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞു.

ജിഡിപിയുടെ രണ്ട് ശതമാനം ആയുധച്ചിലവ് വര്‍ദ്ധിപ്പിക്കാനും, ഉക്രൈന് കൂടുതുല്‍ ആയുധങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുമുള്ള ഇറ്റലിയുടെ തീരുമാനങ്ങള്‍ക്കെതിരെ നേരത്തെയും പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.