റോം: പോപ്പ് സ്ഥാനത്തുനിന്നും രാജിവയ്ക്കുകയാണെന്ന അഭ്യൂഹങ്ങള്‍ തള്ളി ഫ്രാന്‍സിസ് മാര്‍പാപ്പ. പുതിയ വത്തിക്കാന്‍ ഭരണഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കര്‍ദിനാള്‍മാരുമായി പോപ്പ് നടത്തിയ കൂടിക്കാഴ്ചയും, പുതിയ കര്‍ദിനാള്‍മാരുടെ നിയമന ചടങ്ങും, പോപ്പിന്റെ L’Aquila, നഗര സന്ദര്‍ശനവും രാജിയുടെ സൂചനയാണെന്ന് ആഗസ്ത് മാസം അവസാനം മുതലായിരുന്നു പ്രചരിച്ചിരുന്നത്. 2013 ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമന്‍ രാജി വയ്ക്കുന്നതിന് മുന്‍പായും, 1294 ല്‍ Pope Celestine V രാജി വയ്ക്കുന്നതിന് മുന്‍പായും ഇരു പോപ്പുമായും L’Aquila നഗരം സന്ദര്‍ശിച്ചിരുന്നു എന്നത് ഈ അഭ്യൂഹങ്ങളെ ശക്തമാക്കിയിരുന്നു.
എന്നാല്‍ ഇതെല്ലാം യാദൃശ്ചികമായിരുന്നു എന്നാണ് പോപ്പ് കഴിഞ്ഞ ദിവസം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് വത്തിക്കാനില്‍ വച്ചു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഈ യാദൃശ്ചികതകള്‍ ഞാന്‍ രാജി വയ്ക്കുമെന്ന് ചിലരെ ചിന്തിപ്പിച്ചു, എന്നാല്‍ ഒരിക്കലും തന്റെ മനസ്സിലേക്ക് അത് കടന്നിട്ടില്ലെന്നും, ചര്‍ച്ചിന്റെ കാര്യങ്ങള്‍ നോക്കാന്‍ തന്റെ ആരോഗ്യം തടസ്സമാവുന്ന സമയം മാത്രമേ അതുണ്ടാവുകയുള്ളു എന്നും പോപ്പ് പറഞ്ഞു. അത് എപ്പോള്‍ സംഭവിക്കും എന്നത് ദൈവത്തിന് മാത്രമേ അറിയൂ എന്നും പോപ്പ് കുട്ടിച്ചേര്‍ത്തു.
റിപബ്ലിക് ഓഫ് കോംഗോ, സൗത്ത് സുഡാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി കഴിഞ്ഞ ദിവസം പോപ്പ് യാത്ര തിരിക്കേണ്ടതായിരുന്നു, എന്നാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു അദ്ദേഹം യാത്ര മാറ്റിവച്ചത്. ഈ യാത്രകള്‍ മാറ്റിവെക്കേണ്ടി വന്നതിലുള്ള ദുഖവും അദ്ദേഹം കഴിഞ്ഞ ദിവസം പങ്കുവച്ചു.
അദ്ദേഹം ദീര്‍ഘകാലം അനുഭവിച്ചു വരുന്ന കാല്‍മുട്ട് വേദന സംബന്ധിച്ച കാര്യങ്ങളും പോപ്പ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. കാല്‍മുട്ടിനുണ്ടായ ചെറിയ പൊട്ടലാണ് ഇതിന് കാരണമെന്നും, താന്‍ പതിയെ ഭേദപ്പെട്ടു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ലേസര്‍-മാഗ്‌നറ്റ് തെറാപ്പികളിലൂടെയാണ് ഇത് ഭേദമാവുന്നത്. തനിക്ക് ക്യാന്‍സര്‍ ബാധിച്ചതായുള്ള അഭ്യൂഹങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. ഡോക്ടര്‍മാര്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല എന്നായിരുന്നു പോപ്പിന്റെ തമാശരൂപേണയുള്ള മറുപടി.
അമേരിക്കയിലെ ഗര്‍ഭച്ഛിദ്രം സംബന്ധിച്ച വിവാദങ്ങളിലെ പ്രതികരണം ആരാഞ്ഞപ്പോള്‍, തീരുമാനത്തെ അംഗീകരിക്കുന്നതായും, ഇതുസംബന്ധിച്ച് കൂടുതല്‍ നിയമവശങ്ങള്‍ തനിക്കിപ്പോള്‍ അറിയില്ല എന്നുമായിരുന്നു പോപ്പിന്റെ മറുപടി. കൂടാതെ ഗര്‍ഭച്ഛിദ്രത്തെ ശക്തമായി തന്നെ പോപ്പ് വിമര്‍ശിക്കുകുയും ചെയ്തു. ഒരാളെ കൊല്ലാനായി കൊലയാളിയെ ഏല്‍പ്പിക്കുന്നതിന് തുല്യമാണ് ഇതെന്നായിരുന്നു പോപ്പിന്റെ പ്രതികരണം.
ഉക്രൈന്‍ റഷ്യ വിഷയം പരിഹിക്കാനും, സമാധാനം പുനസ്ഥാപിക്കാനുമായി ഇരുരാജ്യങ്ങളുടെയും തലസ്ഥാന നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ താത്പര്യമുള്ളതായും, കാനഡ സന്ദര്‍ശനത്തിന് ശേഷം ഇതിനായി ശ്രമിക്കുമെന്നും പോപ്പ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.