വത്തിക്കാന്‍ : രണ്ടാഴ്ചയായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി വത്തിക്കാന്‍.ഫെബ്രുവരി 14നാണ് വെള്ളിയാഴ്ച മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രി മാര്‍പാപ്പ നന്നായി ഉറങ്ങിയെന്ന് വത്തിക്കാന്‍ പറഞ്ഞു.എന്നിരുന്നാലും റസ്പിറേറ്ററി പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് മിലാന്‍ പോളിക്ലിനിക്കിലെ ന്യൂമോളജി മേധാവി ഫ്രാന്‍സെസ്‌കോ ബ്ലാസിയും റോമിലെ സാന്റ് ആന്‍ഡ്രിയ പോളിക്ലിനിക്കിലെ ഇമ്മ്യൂണോ-ഹെമറ്റോളജി യൂണിറ്റിന്റെ ഡയറക്ടര്‍ സ്റ്റെഫാനിയ വാഗ്ലിയോയും പറഞ്ഞു. മാര്‍പാപ്പയ്ക്ക് വെന്റിമാസ്‌ക് ഉപയോഗിച്ചുള്ള ഹൈ-ഫ്ളോ ഓക്്സിജന്‍ തെറാപ്പി നടത്തി.റസ്പിറേറ്ററി ഫിസിയോതെറാപ്പിക്കും വിധേയനായി.
ആശുപത്രി സ്യൂട്ടിലെ ചാപ്പലില്‍ മാര്‍പാപ്പ പ്രാര്‍ത്ഥിച്ചതായും ദിവ്യകാരുണ്യ ശുശ്രൂഷ സ്വീകരിച്ചതായും വത്തിക്കാന്‍ പറഞ്ഞു.88 വയസ്സുകാരനായ പോപ്പിന്റെ ആരോഗ്യത്തെക്കുറിച്ച് വത്തിക്കാന്‍ ദിവസത്തില്‍ രണ്ടുതവണ അപ്‌ഡേറ്റുകള്‍ നല്‍കുന്നുണ്ട്.ജോലി തുടരുന്നതിനിടെ രണ്ട് പുതിയ വിശുദ്ധരുടെ പ്രഖ്യാപനത്തിന് മാര്‍പാപ്പ അംഗീകാരം നല്‍കി.
ഗാസയിലെ ഏക കത്തോലിക്കാ ഇടവകയുമായും ബന്ധപ്പെട്ടു.ഗാസയില്‍ ബോംബാക്രമണം ആരംഭിച്ചതു മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഹോളി ഫാമിലി ചര്‍ച്ചുമായി ദിവസേന ബന്ധപ്പെടാറുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അതു തുടര്‍ന്നു.
ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടായിട്ടുണ്ടെങ്കിലും മാര്‍പാപ്പയുടെ പ്രായം കണക്കിലെടുത്ത് കൂടുതല്‍ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇതിനിടെ ശനിയാഴ്ച നടത്താനിരുന്ന ജൂബിലി ഓഡിയന്‍സ് റദ്ദാക്കിയതായി വത്തിക്കാന്‍ സ്ഥിരീകരിച്ചു.
ജോലി ചെയ്യുന്നതിന് തടസ്സമില്ലെങ്കിലും അദ്ദേഹത്തെ വത്തിക്കാനിലേക്ക് തിരികെ കൊണ്ടുവരാന്‍ തല്‍ക്കാലം അനുവദിക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.ഫ്രാന്‍സിസ് മാര്‍പാപ്പ എന്ന ജോര്‍ജ് മാരിയോ ബെര്‍ഗോഗ്ലിയോ 1936ല്‍ അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലാണ് ജനിച്ചത്. ബെനഡിക്ട് പതിനാറാമന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് 2013 മാര്‍ച്ചില്‍ റോമന്‍ കത്തോലിക്കാ സഭയുടെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.