റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരം.
മാര്‍പാപ്പയ്ക്ക് കടുത്ത ശ്വാസതടസമുണ്ടായെന്ന് രാത്രി വൈകി വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.അനീമിയയ്‌ക്കൊപ്പം രക്തത്തില്‍ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് കുറഞ്ഞതായും കണ്ടെത്തി
ഒരാഴ്ച കൂടിയെങ്കിലും ആശുപത്രിയില്‍ തുടരണമെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.രോഗാവസ്ഥയെ കുറിച്ച് മറച്ച് വെയ്ക്കേണ്ട കാര്യമില്ലെന്ന് ഫ്രാന്‍സീസ് ഡോക്ടര്‍മാരോട് നിര്‍ദേശിച്ചിരുന്നുവത്രെ.കഴിഞ്ഞ ദിവസം മാര്‍പാപ്പാ തന്നോട് പതിവ് തമാശകള്‍ പറഞ്ഞെന്ന് സന്ദര്‍ശിക്കാനെത്തിയ ഇറ്റാലിയന്‍ പ്രധാനമന്ത്രിയും വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ ആരോഗ്യനില മോശമായെങ്കിലും ബോധമുണ്ടെന്നും ചാരുകസേരയില്‍ ഇരുന്നെന്നും വത്തിക്കാന്‍ വ്യക്തമാക്കി.എങ്കിലും, രക്തത്തിലേക്ക് അണുബാധ വ്യാപിക്കുമോയെന്ന ആശങ്ക ഡോക്ടര്‍മാര്‍ക്കുണ്ട്.
ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് 14നാണ് 88 വയസുകാരനായ മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.