ഏറ്റവും വലിയ തുക രാഷ്ട്രീയ സംഭാവനയായി നല്‍കി ബില്ലി ഹാംപ്ടണ്‍ ചരിത്രമായി
സിന്‍ഫെയ്നിന് നല്‍കിയത് പൗണ്ട്
3 ലക്ഷം പൗണ്ട് കൂടി ഈയിനത്തില്‍ പാര്‍ട്ടിയ്ക്ക് ലഭിക്കാനുണ്ട്.നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ഡൊണേഷനാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
വില്‍പ്പത്രമനുസരിച്ച് ഇന്‍സ്റ്റാള്‍മെന്റുകളായാണ് പണം പാര്‍ട്ടിക്കെത്തുന്നത്. 2019 സെപതംബറില്‍ 1.5മില്യണ്‍ നല്‍കിയിരുന്നു.പിന്നീട് അതേ വര്‍ഷം തന്നെ 5 ലക്ഷം പൗണ്ടുമെത്തിയിരുന്നു.ഈ വർഷം എട്ട് ലക്ഷം പൗണ്ടും കൈമാറി
അവിവാഹിതനായ മുന്‍ മെക്കാനിക്കിന് ഭാര്യയോ ഉറ്റ ബന്ധുക്കളോ കുട്ടികളോ ഇല്ല.കുറച്ചുപണം സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കുമൊക്കെ ഇദ്ദേഹം നല്‍കി. എന്നാല്‍ സമ്പാദ്യത്തിന്റെ ഗണ്യമായ ഭാഗവും ഇദ്ദേഹം സിന്‍ഫെയ്നിന് തന്നെയാണ് നല്‍കിയത്.അദ്ദേഹത്തിന്റെ ചിതാഭസ്മം പടിഞ്ഞാറന്‍ ബെല്‍ഫാസ്റ്റിലാണ് സംസ്‌കരിച്ചത്.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ 2021 ലെ ആദ്യ പാദത്തില്‍ 1,070,999 പൗണ്ട് സംഭാവനയും പൊതു ഫണ്ടുകളും സ്വീകരിച്ചതായി ഇലക്ടറല്‍ കമ്മീഷന്‍ സ്ഥിരീകരിച്ചു.
സിന്‍ ഫെയ്നിന് 880,295 പൗണ്ടാണ് സ്വീകരിച്ചത്.അലയന്‍സ് പാര്‍ട്ടി -29564പൗണ്ട്,ഡിയുപി- 78115പൗണ്ട്,ഗ്രീന്‍പാര്‍ട്ടി-12 173 പൗണ്ട്,എസ്ഡിഎല്‍പി-47958 പൗണ്ട്,യുയുപി 22894 പൗണ്ട് എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.
ജനാധിപത്യ പ്രക്രിയകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഇലക്ടറല്‍ കമ്മീഷന്‍ തലവന്‍ കാഹിര്‍ ഹ്യൂസ് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IIvIXYAw3e4GHg3cByO03h
Comments are closed.