head3
head1

വര്‍ണ്ണ വിസ്മയം വിതറി അയര്‍ലണ്ടിന്റെ ആകാശത്ത് പിങ്ക് സൂപ്പര്‍മൂണ്‍

ഡബ്ലിന്‍ : സൂപ്പര്‍ മൂണ്‍ എന്ന അപൂര്‍വ്വ വര്‍ണ്ണക്കാഴ്ചയ്ക്ക് അയര്‍ലണ്ടിന്റെ ആകാശം സാക്ഷിയായി. ഏപ്രിലിലെത്തിയ ഈ പൂര്‍ണ്ണചന്ദ്രനെ ‘ പിങ്ക് ചന്ദ്രന്‍ ‘ എന്നാണ് വിശേഷിക്കുന്നത്. വസന്തകാലത്ത് പൂക്കുന്ന ഫ്ളോക്സ് എന്നറിയപ്പെടുന്ന പിങ്ക് പൂക്കളുടെ പേരിലാണ് ഈ പേര് വീണത്.

പൂര്‍ണ്ണചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് സൂപ്പര്‍മൂണ്‍ സംഭവിക്കുന്നത്.ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹമായ ചന്ദ്രന്‍ പതിവിലും വലിപ്പമുള്ളതും തിളക്കമുള്ളതുമായാണ് ചൊവ്വാഴ്ച പ്രത്യക്ഷമായത്.ഏപ്രില്‍ 27ന് പുലര്‍ച്ചെയും സൂര്യാസ്തമയത്തിന് തൊട്ടുമുമ്പും ഈ പ്രതിഭാസം ദൃശ്യമായി.മേയ് മാസത്തില്‍ അടുത്ത സൂപ്പര്‍മൂണ്‍ ദൃശ്യമാകുമെന്നും ജ്യോതിശാസ്ത്രജ്ഞന്‍ പറയുന്നു.

സൂപ്പര്‍മൂണ്‍ സമയത്ത് ഭൂമിയുടെ ഈ ഉപഗ്രഹം 14 ശതമാനം വലുതും 30 ശതമാനം തെളിച്ചവുമുള്ളതുമായിരുന്നുവെന്ന് ലണ്ടനിലെ ഗ്രീന്‍വിച്ചിലെ നിരീക്ഷണാലയത്തിലെ ജ്യോതിശാസ്ത്രജ്ഞ അന്ന റോസ് പറഞ്ഞു.ഈ വേളയില്‍ ചന്ദ്രന്‍ ഭൂമിയെ വൃത്താകൃതിയിലല്ല, ദീര്‍ഘവൃത്താകൃതിയിലാണ് ഭ്രമണം ചെയ്യുന്നതെന്നും ഇവര്‍ വിശദീകരിച്ചു.

ഭൂമിയില്‍ നിന്ന് ചന്ദ്രന്റെ ശരാശരി ദൂരം 3,84,400 കിലോമീറ്ററാണ്. എന്നാല്‍ 27ന് വൈകുന്നേരം 4.24ന് ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തി. 3,57,379 കിലോമീറ്റര്‍ അകലെയായിരുന്നു അപ്പോള്‍ ചന്ദ്രന്‍.

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക  https://chat.whatsapp.com/GJThCk6XX6dBBr95X11Mwz

Comments are closed.