head3
head1

ഗാര്‍ഡയ്ക്ക് താടിവെയ്ക്കുന്നതിന് അനുമതി

ഡബ്ലിന്‍ : സേനാംഗങ്ങളോട് താടി വളര്‍ത്തിക്കൊള്ളാന്‍ ഗാര്‍ഡയുടെ നിര്‍ദ്ദേശം. ഇമെയിലിലൂടെയാണ് താടി വളര്‍ത്തുന്നതിനുള്ള ഉപദേശം അംഗങ്ങള്‍ക്ക് നല്‍കിയത്. എന്നാല്‍ പുതിയ നിയമത്തെ കുറച്ച് ദിവസത്തേക്ക് ഷേവ് ചെയ്യാതിരിക്കാനുള്ള ഒരു ഒഴികഴിവായി കണക്കാക്കരുതെന്ന് ഇമെയില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ ജൂലൈയില്‍, ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് സേനയുടെ യൂണിഫോം നയം നിരവധി മാറ്റങ്ങളോടെ അപ്‌ഡേറ്റ് ചെയ്തിരുന്നു. അതിലുള്‍പ്പെട്ടതാണ് അംഗങ്ങളെ താടി വളര്‍ത്താന്‍ അനുവദിക്കുന്ന ഈ തീരുമാനം.

താടി വേണോ… മീശ വേണോ… നേരത്തേ തീരുമാനിക്കണം

എന്നാല്‍ പുതിയ ഡ്രസ് കോഡിന്റെ പേരില്‍ തോന്നുംപോലെ നടക്കാനാവില്ലെന്ന് ഇമെയില്‍ വ്യക്തമാക്കുന്നു. ചിലര്‍ പലപ്പോഴും പല രീതിയിലാണ്, അത് അനുവദനീയമല്ല. ഓരോ ആഴ്ചയിലും ഓരോ രീതികള്‍ പരീക്ഷിക്കരുത്. അംഗങ്ങള്‍ക്ക് താടി വേണോ വേണ്ടയോ എന്ന് നേരത്തേ തീരുമാനിക്കണമെന്ന് മെയില്‍ പറയുന്നു.

താടിയും മീശയും ഭംഗിയായി വെട്ടിയിരിക്കണം. 0.5 സെന്റിമീറ്ററിനും 2 സെന്റിമീറ്ററിനും ഇടയില്‍ ബള്‍ക്ക് ആയിരിക്കണം, വാര്‍ഷിക അവധിയിലോ വിശ്രമ ദിവസങ്ങളിലോ വളര്‍ത്തുന്നതിന് തടസ്സമില്ലെന്നും ഡ്രസ് കോഡിന്റെ നിയമങ്ങളില്‍ പറയുന്നു. താടി വളര്‍ത്താന്‍ വളരെയധികം സമയമെടുക്കരുതെന്നും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. പരമാവധി കാലയളവ് രണ്ടാഴ്ചയാണെന്നും മെയില്‍ തുടരുന്നു.

എന്നിരുന്നാലും താടി എല്ലാവര്‍ക്കുമുള്ളതല്ല, വേനലില്‍ ക്ലീന്‍ ഷേവ് ചെയ്യുന്നതിന് ചില ഗുണങ്ങളുണ്ടെന്ന് പറഞ്ഞാണ് ഇമെയില്‍ അവസാനിക്കുന്നത്.

മറ്റ് നിയമങ്ങള്‍

പുകവലി പാടില്ലെന്നതാണ് മറ്റൊരു നിയമം. ച്യൂയിംഗ് ഗം ചവയ്ക്കാനോ പോക്കറ്റില്‍ കൈകള്‍ ഇടാനോ പാടില്ലെന്ന് പുതിയ ഡ്രസ് കോഡ് പറയുന്നു. റണ്ണേഴ്സോ ജീന്‍സുകളോ പാടില്ല. ഷര്‍ട്ടുകള്‍ ഇന്‍ ചെയ്തിരിക്കണം. ഷര്‍ട്ടിന്റെ മുകളില്‍ വരെയുള്ള ബട്ടണുകള്‍ ഇടണമെന്നും ഡ്രസ് കോഡ് പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.