head1
head3

പ്രതിസന്ധി തുടരുന്നു,അയര്‍ലണ്ടിലെ പെന്‍ഷന്‍ പദ്ധതിയും, ലിവിംഗ് കോസ്റ്റ് നടപ്പാക്കലും വൈകും

ഡബ്ലിന്‍ : അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ടുവരുന്ന സാമ്പത്തിക അനിശ്ചിതത്വത്തെ നേരിടുന്നതിനായി ഐറിഷ് ബിസിനസ്സുകളെ ശക്തിപ്പെടുത്താനുള്ള പദ്ധതികളുടെ ഭാഗമായി, സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ച ശമ്പള വര്‍ധനയും ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കലും വൈകുമെന്ന സൂചന നല്‍കി ധനമന്ത്രി ജാക്ക് ചേംബര്‍സ് .

സെപ്റ്റംബര്‍ മാസത്തില്‍ ആരംഭിക്കാനിരുന്ന ഓട്ടോ എന്റോള്‍മെന്റ് പെന്‍ഷന്‍ പദ്ധതിയുടെ തിയതി അടുത്ത വര്‍ഷത്തേയ്ക്ക് നീണ്ടേക്കാം.

2026 മുതല്‍ മണിക്കൂര്‍ അടിസ്ഥാനത്തിലുള്ള ദേശീയ മിനിമം വേതനത്തെ , ലിവിംഗ് കോസ്റ്റിന്റെ ആനുപാതികമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ദേശിയാടിസ്ഥാനത്തില്‍ കണക്കാക്കുന്ന ശരാശരി വേതനത്തിന്റെ 60 ശതമാനം ആയിരിക്കും ലിവിംഗ് കോസ്റ്റായി നിശ്ചയിക്കപ്പെടുന്നത്. ഉദാഹരണത്തിന് ദേശിയ അടിസ്ഥാനത്തിലുള്ള മിനിമം വേതനം 4000 ആണെങ്കില്‍ ,ലിവിംഗ് കോസ്റ്റ് 24000 യൂറോയായി നിജപ്പെടുത്തി ജീവനക്കാര്‍ക്ക് മികച്ച വേതനം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ മണിക്കൂറിന് 13.50 യൂറോയും,വാര്‍ഷികാടിസ്ഥാനത്തില്‍ 27,384 യൂറോയുമാണ് ദേശിയ മിനിമം വേതനം.

ലിംവിംഗ് വേജ് , പൂര്‍ണ്ണമായും നടപ്പിലാകുന്നത് വരെ മിനിമം വേതനം നിലനില്‍ക്കും.

പുതിയ 15 നയപദ്ധതികളുമായി ഒരു ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. ഐറിഷ് സാമ്പത്തികമേഖലയിലെ മത്സരശേഷി കൂട്ടാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി വഴി അമേരിക്കന്‍ ഭരണകൂടത്തിന്റെ വ്യാപാര നയങ്ങള്‍ സൃഷ്ടിച്ച അസ്ഥിരതയ്ക്കുള്ള ചെറുത്തുനില്‍പൊരുക്കാന്‍ അയര്‍ലണ്ടിനെ ഒരുക്കും.

യുഎസുമായി ധാരണയായില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ അമേരിക്കന്‍ ടെക്ക് കമ്പനികള്‍ക്ക് കൂടിയ നികുതി ചുമത്തുന്ന സാധ്യതയോട് സര്‍ക്കാരിന് യോജിപ്പില്ലെന്ന് ധനമന്ത്രി ജാക്ക് ചേംബര്‍സ് വ്യക്തമാക്കി.അത് നടപ്പിലാക്കിയാല്‍ ”ഐറിഷ് സമ്പദ്വ്യവസ്ഥയ്ക്ക് വലിയ നാശം ഉണ്ടാകുമെന്നും” അദ്ദേഹം പറഞ്ഞു.

കാര്യങ്ങളെല്ലാം മാറി മറിയുകയാണ്.’ഇതുവരെ വന്ന കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍, അന്താരാഷ്ട്ര വ്യാപാരത്തില്‍ കഴിഞ്ഞ ദശകങ്ങളില്‍ ഉണ്ടായിരുന്ന ഉറപ്പുകള്‍ ഇപ്പോള്‍ ഇല്ലാതായ നിലയിലാണ്,” ചേംബര്‍സ് പറഞ്ഞു. അയര്‍ലണ്ടിന് സ്വന്തമായുള്ള വ്യാപാര സേവനങ്ങളില്‍ നിയന്ത്രണം കൊണ്ടുവരികയും, നമ്മുടെ മത്സരശേഷി ഉറപ്പാക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ലക്ഷ്യം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ശമ്പള വര്‍ദ്ധനവുകളുടെ കാര്യത്തിലും ആശങ്കകള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.