ഈരാറ്റുപേട്ട : ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരമാര്‍ശമെന്ന പേരിലുള്ള വിവാദത്തെ തുടര്‍ന്ന് കോടതിയില്‍ കീഴടങ്ങിയ ബി ജെപി നേതാവ് പി സി ജോര്‍ജിന്റെ കേസ് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പരിഗണയ്ക്കാനായി മാറ്റിവെച്ചു. രാവിലെ 10 മണിയോടെ കോടതിയില്‍ ഹാജരായിട്ടും,പോലീസ് പി സിയെ കസ്റ്റഡിയില്‍ വേണമെന്നുള്ള അപേക്ഷ പോലും നല്‍കിയിരുന്നില്ല.കേസിന്റെ റിപ്പോര്‍ട്ടും ഹാജരാക്കിയില്ല.
കേസില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കേണ്ട ഈരാറ്റുപേട്ട എ പി പി അവധിയായതിനാല്‍ ,കാഞ്ഞിരപ്പള്ളി എ എ പിയാണ് ഓണ്‍ലൈനില്‍ എത്തി സര്‍ക്കാരിനെ പ്രതിനിധീകരിച്ചത്. പി സി ജോര്‍ജ്ജ് ജാമ്യ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും, പോലീസ് ഭാഗം കൂടി കേള്‍ക്കാനായി കോടതി കേസ് മാറ്റി വെയ്ക്കുകയായിരുന്നു.ഉച്ചയ്ക്ക് ഒന്നര മണിയ്ക്ക് മുമ്പ് പോലീസ് റിപ്പോര്‍ട് നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിലാണ് ഇന്ന് രാവിലെ പി സി ജോര്‍ജ്ജ് കീഴടങ്ങിയത്. ബിജെപി നേതാക്കള്‍ക്കൊപ്പമാണ് പി സി ജോര്‍ജ് കോടതിയില്‍ എത്തിയത്.അറസ്റ്റ് ചെയ്യാനുള്ള പൊലീസ് ശ്രമങ്ങളെ മറികടന്നാണ് പി സി ജോര്‍ജിന്റെ കീഴടങ്ങല്‍.
കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് ഇന്ന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമെന്നായിരുന്നു വിവരം. പി സി ജോര്‍ജ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ അറസ്സ് ചെയ്യാനായിരുന്നു പൊലീസിന്റെ നീക്കം. ശനിയാഴ്ച വീട്ടില്‍ നോട്ടീസ് നല്‍കാനെത്തിയ പൊലീസ് പി സി ജോര്‍ജ് ഇല്ലാത്തതിനാല്‍ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോര്‍ജ് പാലാ ഡിവൈഎസ്പി ഓഫീസില്‍ കത്തും നല്‍കിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്.
അതേസമയം ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് വിവാദ പരാമര്‍ശനം നടത്തിയതിന് പിന്നാലെ പി സി ജോര്‍ജ് അന്ന് സമൂഹമാധ്യമങ്ങളില്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഈരാറ്റുപേട്ട യൂത്ത് ലീഗ് പരാതി നല്‍കിയതോടെ പൊലീസ് കേസ് എടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും തള്ളി. തുടര്‍ന്നാണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ടെലിവിഷന്‍ ചര്‍ച്ചയ്ക്കിടെ വിദ്വേഷജനകമായ പരാമര്‍ശം നടത്തിയത് അബദ്ധത്തില്‍ പറ്റിപ്പോയ പിഴവെന്നായിരുന്നു പിസി ജോര്‍ജിന്റെ വാദം. എന്നാല്‍ പി സി ജോര്‍ജിന്റെ പരാമര്‍ശത്തില്‍ കോടതി കടുത്ത അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.