വാഷിംഗടണ്‍ : പേപാല്‍ ഉപഭോക്താക്കള്‍ക്ക് ബിറ്റ്കോയിന് പോലുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിക്കാന്‍ സംവിധാനമായി. ഇതുപയോഗിച്ച് അക്കൗണ്ടുകളില്‍ നിന്ന് മറ്റ് വാലറ്റുകളിലേക്കും എക്സ്ചേഞ്ചുകളിലേക്കും പണം കൈമാറാനാകും. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ക്ക് പണം കൈമാറാന്‍ പേപാലും വെന്മോ ആപ്പും ഉപയോഗിക്കുന്നുണ്ട്.
യു എസിലെ തിരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്കാണ് ഈ ആഴ്ച മുതല്‍ ഈ സര്‍വ്വീസ് ഉപയോഗിക്കാന്‍ കഴിയുക. യു എസിലെ എല്ലാ യോഗ്യരായ ഉപഭോക്താക്കള്‍ക്കും വരും നാളുകളില്‍ ഈ ഫീച്ചര്‍ ഉപയോഗിക്കാനാകുമെന്നും പേപാല്‍ അറിയിച്ചു. ഫീസോ നെറ്റ്വര്‍ക്ക് ചാര്‍ജുകളോ ഇല്ലാതെ തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റ് പേപാല്‍ ഉപയോക്താക്കള്‍ക്ക് ക്രിപ്റ്റോ അയയ്ക്കാന്‍ കഴിയും .
2020 ഒക്ടോബറില്‍, ബിറ്റ്കോയിന്, എതേറിയം, ലൈറ്റ് കോയിന് എന്നിവ വാങ്ങാനും വില്‍ക്കാനും കൈവശം വയ്ക്കാനും കമ്പനി ഉപഭോക്താക്കളെ അനുവദിച്ചിരുന്നു. എന്നിരുന്നാലും ഇതുവരെ അതു കൈമാറാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഓണ്‍ലൈന്‍ ബിസിനസുകളില്‍ ക്രിപ്റ്റോ കറന്‍സികള്‍ അയയ്ക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന ഫീച്ചര്‍ പേപാല്‍ ആരംഭിച്ചിരുന്നു. പേപാല്‍ കോയിന് എന്ന് വിളിക്കുന്ന സ്വന്തം സ്റ്റേബിള്‍കോയിന്‍ ഉണ്ടാകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
ക്രിപ്റ്റോ കറന്‍സികള്‍ കൈമാറുന്ന ആദ്യത്തെ ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയല്ല പേപാല്‍. ഏപ്രിലില്‍, റോബിന്‍ഹുഡ് 2 മില്യണ്‍ ഉപഭോക്താക്കള്‍ക്ക് ഡിജിറ്റല്‍ ആസ്തികള്‍ കൈമാറാന്‍ അവസരമൊരുക്കിയിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x
Comments are closed.