head1
head3

അടുത്ത മാസത്തെ ചൈല്‍ഡ് ബെനഫിറ്റ് നേരത്തേ ലഭിച്ചേക്കും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ രക്ഷിതാക്കള്‍ക്ക് അടുത്ത മാസത്തെ ചൈല്‍ഡ് ബെനഫിറ്റ് ഈ മാസം അവസാനത്തോടെ ലഭിച്ചേക്കും. സാധാരണയായി മാസത്തിലെ ആദ്യ ചൊവ്വാഴ്ച(മേയ് 3)യാണ് ഈ പേമെന്റ് നടത്തുക. എന്നാല്‍ അലവന്‍സ് നല്‍കുന്നതിന് മുമ്പുള്ള തിങ്കളാഴ്ച ബാങ്ക് ഹോളിഡേ ദിനമായതിനാല്‍ ഏപ്രില്‍ 29നോ 30നോ ബെനഫിറ്റ് ലഭിക്കും.

140 യൂറോയാണ് പ്രതിമാസ അലവന്‍സായി ലഭിക്കുന്നത്. വ്യക്തിയുടെ വരുമാനത്തെ ബാധിക്കാത്ത സാര്‍വത്രിക പേയ്‌മെന്റായ ചൈല്‍ഡ് ബെനഫിറ്റ് നികുതിരഹിതവുമാണ്. 16 വയസ്സിന് താഴെയുള്ള കുട്ടികളുള്ള രക്ഷിതാക്കള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

രോഗികളെ പരിചരിക്കാന്‍ അഞ്ച് ദിവസം അവധി; പുതിയ നിയമം അടുത്തയാഴ്ച മന്ത്രിസഭ പരിഗണിക്കും

ഡബ്ലിന്‍ : രോഗികളായ കുട്ടികളെ പരിചരിക്കുന്നതിന് ജോലിക്കാരായ മാതാപിതാക്കള്‍ക്ക് അഞ്ച് ദിവസം വരെ അണ്‍പെയ്ഡ് അവധി നല്‍കുന്ന സമഗ്രമായ പുതിയ നിയമം അടുത്തയാഴ്ച മന്ത്രിസഭ പരിഗണിക്കും. വര്‍ക്ക് -ലൈഫ് ബാലന്‍സ് സംബന്ധിച്ച ഈ പുതിയ നിയമ പ്രകാരം രോഗിയായ കുടുംബാംഗങ്ങളെ പരിപാലിക്കാനും ശമ്പളമില്ലാത്ത അവധി ലഭിക്കും. കുട്ടികളുടെ മന്ത്രി റോഡ്രിക് ഒ ഗോര്‍മാന്‍ ഈ നിയമത്തിന്റെ അന്തിമ മിനുക്ക് പണിയിലാണ്.

12 വയസ്സിന് താഴെയുള്ള കുട്ടിയുടെ രക്ഷിതാക്കള്‍ക്കും രോഗികളായ ഉറ്റവരെ പരിചരിക്കുന്നതിനും ജോലി സമയത്തില്‍ ഇളവനുവദിക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ടാകും. ഇത്തരം ക്രമീകരണങ്ങള്‍ ആവശ്യമായവര്‍ ആറുമാസം മുമ്പ് തൊഴിലുടമയ്ക്ക് നോട്ടീസ് നല്‍കണം. ഇക്കാര്യത്തില്‍ തൊഴിലുടമ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണം. നിരസിക്കുന്ന പക്ഷം കാരണങ്ങളും വ്യക്തമാക്കണം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/Jbj00KGFL5E62rFCZBEP1x

Comments are closed.