പൃഥ്വിരാജ് നായകനായ കടുവ എന്ന ചിത്രത്തിലെ ഏറ്റവും ശ്രദ്ധ നേടിയ പാട്ടായിരുന്നു പാലാ പള്ളി തിരുപള്ളി എന്ന ഗാനം.നായകനും വില്ലനും തമ്മിലുള്ള ക്ലൈമാക്‌സ് ഫൈറ്റിന് കൂടുതല്‍ ആവേശം നൽകി തീയേറ്റർ ഇളക്കി മറിച്ച ഈ പാട്ട് സോഷ്യൽ മീഡിയയിലും വൈറലായിരുന്നു. SOUL OF FOLKS എന്ന ബാന്‍ഡാണ് ഗാനം ആലപിച്ച് ഹിറ്റ് ആക്കിയത്. അതുല്‍ നറുകരയാണ് ലീഡ് സിങ്ങര്‍. സന്തോഷ് വര്‍മയും ശ്രീഹരിയും ചേര്‍ന്നാണ് വരികളെഴുതിയത്. ജേക്ക്‌സ് ബിജോയാണ് ഗാനം ചിട്ടപ്പെടുത്തിയത്.
പൃഥ്വിരാജിന് പുറമേ വിവേക് ഒബ്രോയ്, സംയുക്ത മേനോന്‍, അലന്‍സിയര്‍, ബൈജു, കലാഭവന്‍ ഷാജോണ്‍, സീമ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിലെത്തിയത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn


Comments are closed.