കോട്ടയം : ജോഷി സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ പാപ്പന്റെ ഷൂട്ടിംഗ് മാര്‍ച്ച് 5ന് വെള്ളിയാഴ്ച കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്ക് കത്തീഡ്രലില്‍ തുടങ്ങും. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളാണ് ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകള്‍.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളി നിര്‍മ്മിക്കുന്ന പാപ്പന്റെ രചന നിര്‍വഹിക്കുന്നത് ആര്‍. ജെ. ഷാനാണ്.ഒരേ ലക്ഷ്യത്തിലെത്താനായി പ്രവര്‍ത്തിക്കുന്ന രണ്ട് പേരുടെ വ്യത്യസ്ത അന്വേഷണങ്ങളാണ് കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ അവതരിപ്പിക്കുന്നത്.പൂമരം, കുങ്ഫു മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നീതാ പിള്ളയും നൈലാ ഉഷയുമാണ് പാപ്പനിലെ നായികമാര്‍.
സണ്ണി വയ്ന്‍, ആശാ ശരത്ത്, ഗോകുല്‍ സുരേഷ് ഗോപി, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ഷമ്മി തിലകന്‍, ബിനു പപ്പു, സ്വാസിക തുടങ്ങിയവരും പാപ്പനിലെ പ്രധാന താരങ്ങളാണ്.അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹകന്‍. സംഗീതം: ജേക്ക്‌സ് ബിജോയ്, എഡിറ്റിംഗ്: ശ്യാം ശശിധരന്‍, കലാസംവിധാനം : നിമേഷ് എം. താനൂര്‍, നിര്‍മ്മാണ നിര്‍വഹണം: എസ്. മുരുകന്‍, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്: സെബാസ്റ്റ്യന്‍ കൊണ്ടൂപ്പറമ്പില്‍ (യു.എസ്.എ), തോമസ് ജോണ്‍ (യു.എസ്.എ).ആഘോഷ് സിനിമാസും ചാന്ദ്വി മൂവീസും ചേര്‍ന്ന് പാപ്പന്‍ പ്രദര്‍ശനത്തിനെത്തിക്കും.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.