കൊച്ചി : ഒറ്റ് എന്ന ചിത്രത്തിലൂടെ അരവിന്ദസാമി വീണ്ടും മലയാളത്തിലേയ്ക്ക്. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ദ്വിഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു .തമിഴ്-മലയാളം ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകന്‍ ടി പി ഫെല്ലിനി.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ഗോവയാണ് പ്രധാന ലൊക്കേഷന്‍. തെലുങ്ക് താരം ഈഷ റെബ്ബയാണ് ചിത്രത്തിലെ നായിക. എ.എച്ച് കാശിഫ്.സംഗീതം. വിജയ് ഛായാഗ്രാഹണം.


Comments are closed.