97-ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച സിനിമ, നടി, സംവിധാനം ഉള്‍പ്പടെ അഞ്ച് ഓസ്‌കാറുമായി അനോറ. എഡ്രിയാന്‍ ബ്രോഡി മികച്ച നടനും മൈക്കി മാഡിസണ്‍ മികച്ച നടിയുമായി. ഷോണ്‍ ബേക്കര്‍ ആണ് മികച്ച സംവിധായകന്‍. അനോറയാണ് മികച്ച സിനിമ
മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടി അനോറ. ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് അനോറ.
മികച്ച നടിക്കുള്ള പുരസ്‌കാരം നേടി മൈക്കി മാഡിസണ്‍. അനോറ എന്ന ചിത്രത്തിലൂടെയാണ് മൈക്കി പുരസ്‌കാരം നേടിയത്. മികച്ച സംവിധായകനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി ഷോണ്‍ ബേക്കര്‍. അനോറയിലൂടെയാണ് ഷോണ്‍ ബേക്കര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. മികച്ച നടനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി എഡ്രിയാന്‍ ബ്രൂഡി. ദ ബ്രൂട്ടലിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് താരം പുരസ്‌കാരം നേടിയത്.
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം ഫ്ളോ.
മികച്ച ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം ഇന്‍ ദ ഷാഡോ ഓഫ് ദ സൈപ്രസ്
വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കാര്‍ വിക്ക്ഡ് എന്ന ചിത്രത്തിലൂടെ പോള്‍ ടാസ്വെല്‍ നേടി. മികച്ച തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ അനോറയിലൂടെ ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ സ്വന്തമാക്കിയത് കോണ്‍ക്ലേവിലൂടെ പീറ്റര്‍ സ്ട്രോഗണ്‍. അദ്ദേഹത്തിന്റെ ആദ്യ ഓസ്‌കാര്‍ ആണിത്. മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള ഓസ്‌കാര്‍ ദ സബ്സ്റ്റന്‍സ് എന്ന ചിത്രത്തിന്. മികച്ച എഡിറ്റിംഗിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം അനോറയിലൂടെ ഷോണ്‍ ബേക്കര്‍ സ്വന്തമാക്കി. പ്രൊഡക്ഷന്‍ ഡിസൈനിനുള്ള ഓസ്‌കാര്‍ നേടി വിക്ക്ഡ് ആണ്. മികച്ച ഗാനം (ഒറിജിനല്‍) എമിലീയ പെരസിലെ എല്‍ മല്‍. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ‘ദ ഓണ്‍ലി ഗേള്‍ ഇന്‍ ദ ഓര്‍ഗസ്ട്ര.
നോ അദര്‍ ലാന്റ് മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ ഫിലിം ശബ്ദത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി ഡ്യൂണ്‍ പാര്‍ട്ട് 2. വിഷ്വല്‍ എഫക്ടിനുള്ള ഓസ്‌കാറും ഡ്യൂണ്‍ പാര്‍ട്ട് 2 സ്വന്തമാക്കി. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം അയാം നോട്ട് എ റോബോട്ട്. മികച്ച ഛായാഗ്രഹണത്തിനുള്ള ഓസ്‌കാര്‍ ദ ബ്രൂട്ടലിസ്റ്റിലൂടെ നേടി ലോല്‍ ക്രോലി മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഓസ്‌കാര്‍ സ്വന്തമാക്കി അയാം സ്റ്റില്‍ ഹിയര്‍. ബ്രസീലില്‍ നിന്നുള്ള ചിത്രമാണ് അയാം സ്റ്റില്‍ ഹിയര്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ദ ബ്രൂട്ടലിസ്റ്റ് സ്വന്തമാക്കി
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/


 
			 
						
Comments are closed.