head3
head1

ഡബ്ലിന്‍ മലയാളികള്‍ക്ക് , ‘ഓണസദ്യ’ മറക്കാനാകാത്ത അനുഭവമാക്കാന്‍ ഊട്ടുപുര

ഡബ്ലിന്‍: അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഓണമൊരുക്കാന്‍ വീണ്ടും ‘ഊട്ടുപുര’ ഒരുങ്ങി.

ഓണസദ്യ മറക്കാനാകാത്ത അനുഭവമാക്കാന്‍ പാരമ്പര്യ വിഭവങ്ങളാല്‍ രുചിസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. ഡബ്ലിനിലെ പ്രമുഖ മലയാളി ഷെഫുമാരായ ബിഷ്ണുവും ബിജു ജോസഫും ‘ഊട്ടുപുര’ എന്ന പേരില്‍ തന്നെ സംഘടിപ്പിച്ച ക്രിസ്മസ് ഫീസ്റ്റ് സൂപ്പര്‍ ഹിറ്റായിരുന്നു. കഴിഞ്ഞ ഓണത്തിന് ഡബ്ലിന്‍ മലയാളികള്‍ക്ക് ‘കൃത്യസമയത്ത്’ വിഭവസമൃദ്ധമായ ഓണസദ്യയെത്തിച്ച കീര്‍ത്തിയും ഊട്ടുപുര ഗ്രൂപ്പിനുണ്ട്.

ഓണത്തെ പ്രധാനപ്പെട്ടതാക്കുന്നതില്‍ ഓണസദ്യയ്ക്കും ഒഴിവാക്കാനാകാത്ത സ്ഥാനമുണ്ട്. പൊതുവേ മലയാളികള്‍ക്ക് പ്രിയങ്കരമായ വിഭവങ്ങള്‍ ഇലയില്‍ വിളമ്പി കഴിയ്ക്കുന്നതു തന്നെയാണ് ഓണസദ്യ. ഓണസദ്യയെ ഏറ്റവും ആസ്വാദ്യകരമാക്കാന്‍ ഡബ്ലിന്‍ മലയാളികള്‍ക്ക് ‘ഊട്ടുപുര’ യഥാര്‍ത്ഥ സഹായമേകും.

അടിപൊളി ഓണസദ്യ ബുക്ക് ചെയ്യാന്‍ സെപ്തംബര്‍ നാലാം തീയതി വരെ അവസരമുണ്ട്. നാല് പേര്‍ക്ക് കഴിക്കാവുന്ന ഫാമിലി പാക്കിന് 95 യൂറോയാണ് വില. രണ്ട് പേര്‍ക്ക് കഴിക്കാവുന്ന 50 യൂറോയുടെ പായ്ക്കും ലഭ്യമാണ്. ചിപ്സ്, ശര്‍ക്കര പെരട്ടി, മാങ്ങാ അച്ചാര്‍, നാരങ്ങാ അച്ചാര്‍, ഇഞ്ചിക്കറി, ബീറ്റ് റൂട്ട് പച്ചടി, പൈനാപ്പിള്‍ കിച്ചടി, മത്തങ്ങ എരുശേരി, കാബേജ്-കാരറ്റ് തോരന്‍, അവിയല്‍, പരിപ്പു കറി, സാമ്പാര്‍, കമ്പളങ്ങാ പുളിശ്ശേരി, പപ്പടം, അടപ്രദമന്‍, പാല്‍പ്പായസം, എന്നീ വിഭവങ്ങളോടൊപ്പമാണ് ഊണെത്തുക.

സെപ്തംബര്‍ എട്ടിന് രാവിലെ പത്തര മുതല്‍ പന്ത്രണ്ട് വരെയാണ് കളക്ഷന്‍ സമയം. ഇന്‍ഗ്രീഡിയന്റ്‌സ് ബ്രേ കാര്‍ പാര്‍ക്ക്, ഇന്‍ഗ്രീഡിയന്റ്‌സ് സ്റ്റിലോര്‍ഗന്‍, ഫോണ്ട് ഹില്‍ റോഡിലെ യുറേഷ്യ കാര്‍ പാര്‍ക്ക് എന്നിവിടങ്ങളിലാണ് കളക്ഷന്‍ പോയിന്റുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ 4ന് മുമ്പായി മുന്‍കൂര്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രമേ ഓണസദ്യ ലഭിക്കൂവെന്ന് ഊട്ടുപുര അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0894246711, 0894082759 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.