head1
head3

അക്ഷര ലേര്‍ണിംഗ്സില്‍ ഓണ്‍ലൈന്‍ മ്യൂസിക് സെക്ഷനു തുടക്കമായി

ഡബ്ലിന്‍ : അക്ഷര ലേര്‍ണിങ്ങിന്റെ കീഴില്‍ ‘AKSHARA MUSIC’ എന്ന മ്യൂസിക് സെക്ഷന്‍ കൂടി ആരംഭിച്ചിരിക്കുന്നു.

വിദേശത്ത് എവിടെയും ഉള്ള വിദ്യാര്‍ത്ഥികളെ സംഗീതത്തിന്റെ പുത്തന്‍ ലോകത്തേക്ക് കൈ പിടിച്ചു ഉയര്‍ത്തുന്നതിനായി അക്ഷര മ്യൂസിക് അവസരം ഒരുക്കുന്നു. പ്രഗല്‍ഭരായ അധ്യാപകരാണ് ക്ലാസുകള്‍ നിയന്ത്രിക്കുന്നത്. കീബോര്‍ഡ്, ഗിത്താര്‍, വയലിന്‍ (വയലിന്‍ കര്‍ണാട്ടിക് / വെസ്റ്റേണ്‍, ഡ്രംസ്, കര്‍ണാട്ടിക് മ്യൂസിക് (VOCAL) എന്നീ ക്ലാസ്സുകളുടെ അഡ്മിഷന്‍ ആണ് ഇപ്പോള്‍ നടക്കുന്നത്.

ഒരു മണിക്കൂര്‍ ദൈര്‍ഘ്യം ഉള്ള ക്ലാസുകള്‍ ഗൂഗിള്‍ മീറ്റ് വഴിയാണ് നടക്കുന്നത്. ഒരു മണിക്കൂറിനു 10 യൂറോ മാത്രമാണ് ഫീസായി നല്‍കേണ്ടത്. മുന്‍കാലങ്ങളില്‍ ക്ലാസുകള്‍ പഠിച്ചു നിര്‍ത്തിയവര്‍ക്ക് വ്യക്തമായി അസ്സസ്‌മെന്റ് ക്ലാസ് നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ക്ലാസുകള്‍ മുന്നോട്ടു പോകുന്നു.

എല്ലാ വിഷയങ്ങളിലും ഡെമോ ക്ലാസുകള്‍ നല്‍കിയതിന് ശേഷം മാത്രമാണ് കുട്ടികളെ പുതിയ ക്ലാസുകളിലേക്ക് ഇരുത്തുന്നുള്ളൂ. ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ നടക്കുകയാണ്.

താല്പര്യമുള്ളവര്‍ താഴെ പറയുന്ന നമ്പറുകളില്‍ കോണ്‍ടാക്ട് ചെയ്യുക:

ജോജി അബ്രഹാം: +353894561890, ജോബി വി ജി: 91 8281855178

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.