head1
head3

മിഡ്‌ലാന്‍ഡ്‌സ് മലയാളി കൂട്ടായ്മയുടെ ഓണം പൊന്നോണം സെപ്റ്റംബര്‍ 3 ന്

തുള്ളമോര്‍ : അയര്‍ലണ്ടിലെ മിഡ്ലാന്‍ഡ്സ് പ്രദേശത്തെ മലയാളി കൂട്ടായ്മയായ MIDLANDS MALAYALI യുടെ ഈ വര്‍ഷത്തെ ഓണാഘോഷമായ ‘ഓണം പൊന്നോണം 22’ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 3 ശനിയാഴ്ച്ച Tullamore Rugby Club ഹാളില്‍ വച്ച് നടത്തപ്പെടും. രാവിലെ 10 മണിയ്ക്ക് ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിയ്ക്കും,കുട്ടികളുടെ കലാപരിപാടികള്‍,സപ്ത സ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ് അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങള്‍, വിവിധ മത്സരങ്ങള്‍, ഓണസദ്യ, വടംവലി, ഡബ്ലിന്‍ ശ്യാം ഈസാദും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടികള്‍ക്ക് കൂടുതല്‍ നിറം പകരും. നിരവധി ഭാഗ്യശാലികളെ അന്നേദിവസം നെറക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും.

കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താത്പര്യം ഉള്ളവര്‍ ഓഗസ്‌ററ് 31 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പ്രവേശനം സൗജന്യമാണ്.
ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്
Chandu Anurag 085 868 8627
Shaji Bhaskaran 089 465 5181
Satheesh Kumar 089 263 9489
Sreekumar 089 459 4425
Sreeraj 089 479 7716

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.