head1
head3

തുള്ളമോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം ഓഗസ്റ്റ് 27ന്

തുള്ളമോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികള്‍ (‘TIC ONAM 2022’) തുള്ളമോര്‍ യൂത്ത് ആന്‍ഡ് കമ്യുണിറ്റി സെന്ററില്‍ വച്ച് ഓഗസ്റ്റ് 27 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.

പരിപാടികളുടെ ഉദ്ഘാടനം ഇന്ത്യയില്‍ നിന്നും വന്നിട്ടുള്ള കമ്മ്യൂണിറ്റി അംഗങ്ങളുടെ മാതാപിതാക്കള്‍ നിര്‍വഹിക്കുന്നതാണ്.

ഓണപ്പൂക്കളം, തിരുവാതിര, കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത നൃത്യങ്ങള്‍, കുട്ടികള്‍ക്കുള്ള മത്സര കളികള്‍, വടം വലി മത്സരം (സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും), ആലാപ് മ്യൂസിക് ഡബ്ലിന്‍ ഒരുക്കുന്ന ഗംഭീര ഗാനമേള എന്നിങ്ങനെ വൈവിധ്യപൂര്‍ണ്ണമായ കലാ സാംസ്‌കാരിക പരിപാടികള്‍ തുള്ളമോര്‍ ഓണത്തിന് പകിട്ടേകും. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയ്ക്ക് പുറമെ രാത്രി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഏവരെയും തുള്ളമോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റിയുടെ ഓണാഘോഷ പരിപാടികളിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഓഗസ്റ്റ് മാസം 21-നു മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടക സമിതി അറിയിച്ചു.

Eircode: R35W2K0

രജിസ്ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും വിളിക്കുക:

Jaison Philip : 0899527700
Joy Kalathumakkil : 0879733590
Dinson Mathew : 089243289

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.