head1
head3

അയര്‍ലണ്ടില്‍ പെട്രോള്‍, ഡീസല്‍ വില ഉയരുന്നു,….ഇതൊരു തുടക്കം മാത്രമെന്ന് സൂചന

ഡബ്ലിന്‍ :ഡൊണാള്‍ഡ് ട്രംപിന്റെ തിരിച്ചുവരവുണ്ടാക്കിയ അനിശ്ചിതത്വത്തിന് ശേഷം പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നതായി മാധ്യമ നിരീക്ഷണംങ്ങള്‍.മൂന്ന് മാസമായി നിലനിന്ന വിലക്കുറവിന്റെ അന്തരീക്ഷമാണ് പൊടുന്നനെ അവസാനിച്ചത്.ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ന്നുവെന്നതാണ് വൈരുധ്യം.

ഈ മാസം ക്രൂഡ് ഓയിലിന്റെ വില ബാരലിന് ഏകദേശം 72 ഡോളര്‍ (68 യൂറോ) കുറഞ്ഞിരുന്നു. എന്നാല്‍ പെട്രോള്‍ വില ലിറ്ററിന് രണ്ട് സെന്റ് വര്‍ദ്ധിച്ച് 1.73 യൂറോയിലെത്തിയപ്പോള്‍ ഡീസല്‍ വില 1.67യൂറോയിലെത്തി.ഒരു സെന്റാണ് ലിറ്ററില്‍ കൂടിയത്.

ഇന്ധനവില ഇനിയും കുതിക്കുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ മാസത്തെ ബജറ്റില്‍ പെട്രോളിനും ഡീസലിനും കാര്‍ബണ്‍ നികുതി വര്‍ധിപ്പിച്ചിരുന്നു. അതോടെ മോട്ടോര്‍ ഇന്ധനങ്ങള്‍ക്ക് യൂറോപ്പില്‍ ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യമായി അയര്‍ലണ്ട് മാറിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.ബജറ്റിലെ പ്രഖ്യാപിച്ച കാര്‍ബണ്‍ ടാക്‌സ് വര്‍ദ്ധനവോടെ പെട്രോളിന് 2.1 സിയും ഡീസലിന് 2.5 സിയും വില കൂടിയത്.എന്നാല്‍ ഇതൊക്കെ മറച്ചുവെച്ചാണ് ഇന്ധനവില വര്‍ധനവിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത്.

ഇന്ധനവില ഇനിയും കൂടാനുള്ള സാധ്യതകളേറെ

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചേക്കുമെന്ന അഭ്യൂഹമാണ് ഇന്ധന വില ഉയര്‍ത്തുന്ന മറ്റൊരു ഘടകമെന്ന് ഡബ്ലിന്‍ ഇന്‍വെസ്‌ടെക്കിലെ സ്‌പെഷ്യലിസ്റ്റ് ബാങ്കായ ജസ്റ്റിന്‍ ഡോയല്‍ ചൂണ്ടിക്കാട്ടുന്നു.സംഘര്‍ഷം അവസാനിച്ചാല്‍ റഷ്യയ്ക്കുള്ള ഉപരോധം നീങ്ങും.അങ്ങനെ വന്നാല്‍ ഏഷ്യന്‍ റിഫൈനറികള്‍ക്ക് കിഴിവുകളോടെ ലഭിക്കുന്ന റഷ്യന്‍ എണ്ണ നഷ്ടപ്പെടും. ഇത് ഇന്ധന വില വര്‍ദ്ധനവിന് കാരണമാകുമെന്നാണ് നിരീക്ഷണം.ഇപ്പോള്‍ ഏഷ്യന്‍ രാജ്യങ്ങള്‍ വഴിയാണ് അയര്‍ലണ്ട് അടക്കമുള്ള യൂറോപ്പിലെ രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത്.

യൂറോയ്‌ക്കെതിരെ ഡോളര്‍ ശക്തിപ്പെടുന്നതും വരും മാസങ്ങളില്‍ പെട്രോളിനും ഡീസലിനും വില ഉയരുന്നതിന് കാരണമാകുമെന്നും ജസ്റ്റിന്‍ ഡോയല്‍ പറയുന്നു.അയര്‍ലണ്ട് ഇന്ധനം ഇറക്കുമതി ചെയ്യുന്നത് ഡോളര്‍ വിലയിലാണ് എന്നതാണ് ഇതിന് കാരണം. ഡോളറിനക്കോള്‍ 1.0550 താഴ്ന്ന നിലയിലാണ് യൂറോയുടെ വില ഇപ്പോഴുള്ളത്.

പെട്രോള്‍,ഡീസല്‍ വിലയിലെ വര്‍ധന വാഹനപ്രേമികള്‍ക്ക് നിരാശാജനകമാണെന്ന് എഎ അയര്‍ലണ്ടിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് പിആര്‍ മേധാവി ജെന്നിഫര്‍ കില്‍ഡഫ് പറഞ്ഞു.വില വര്‍ദ്ധനവിന്റെ ഭാരം കുറയ്ക്കുന്നത് പരിഹരിക്കുന്നതിന് നികുതി സംബന്ധിച്ച് വിദഗ്ധ സംഘം രൂപീകരിക്കണമെന്ന് വ്യവസായ ഗ്രൂപ്പായ ഫ്യൂവല്‍സ് ഫോര്‍ അയര്‍ലണ്ട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അനിശ്ചിതത്വത്തിന്റെ വഴി അടയുന്നില്ല

യു എസ് തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ചയില്‍ എണ്ണ വിപണിയില്‍ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു.പ്രോ ഓയില്‍ നിലപാടാണ് ഡൊണാള്‍ഡ് ട്രംപിന്റേതെന്നത് രഹസ്യമല്ല.ഫെഡറല്‍ ഭൂമിയില്‍ പുതിയ എണ്ണ, വാതക ഖനനത്തിനുള്ള നിരോധനം ട്രംപ് നീക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആഗോള വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന നിലയില്‍ താരിഫുകള്‍ ചുമത്തി ട്രംപ് ചൈനയുമായി വ്യാപാരയുദ്ധം ആരംഭിക്കുമെന്ന ഭീതിയുമുണ്ട്.ഇത് ഓയിലിന്റെ ആവശ്യകതയെ ദുര്‍ബലപ്പെടുത്തുമെന്നും സൂചനയുണ്ട്.ഇതെല്ലാം ഇന്ധനവിപണിയില്‍ അനിശ്ചിതത്വമുണ്ടാക്കുന്നതുമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.