ഡബ്ലിന്‍: മുന്‍ കേരളാ മുഖ്യമന്ത്രിയും ,കോണ്‍ഗ്രസിന്റെ അനിഷേധ്യ നേതാവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഓ ഐ സി സി അയര്‍ലണ്ട് അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡണ്ട് ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു അറിയിച്ചു .നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ പഠിപ്പിച്ച നേതാവായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
ജീവിതം മുഴുവന്‍ രാജ്യത്തിന് വേണ്ടി മാറ്റിവെച്ച മഹനീയ മാതൃകയാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളി നിയോജക മണ്ഡലത്തിലുള്ളവര്‍ക്ക് സ്വന്തം കുടുംബാംഗത്തെ പോലെയായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം അധ്യക്ഷന്‍ രാജൂ കുന്നക്കാട്ട് അനുസ്മരിച്ചു.നിരവധി തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് അയര്‍ലണ്ട് ഘടകം അനുശോചനം രേഖപെടുത്തി.
വാകത്താനം,പുതുപ്പള്ളി,പാമ്പാടി,അകലക്കുന്നം,അയര്‍ക്കുന്നം,മീനടം,മണര്‍ക്കാട് ,കൂരോപ്പട പഞ്ചായത്തുകളില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറിയിരിക്കുന്ന നൂറുകണക്കിന് പേരുടെ പ്രിയപ്പെട്ട നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി.ഉമ്മന്‍ ചാണ്ടിയുടെ നിര്യാണ വാര്‍ത്ത പ്രവാസി കേന്ദ്രങ്ങളെല്ലാം അതീവ വ്യസനത്തോടെയാണ് ശ്രവിച്ചത്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.


Comments are closed.